വയനാട്: പത്താം ക്ലാസ് വിദ്യാർത്ഥിയോട് ലൈംഗിക അതിക്രമം നടത്തിയ ഹയർ സെക്കൻഡറി സ്കൂൾ പ്രിസിപ്പൽ അറസ്റ്റിൽ. വൈത്തിരി പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തി. കൊളഗപ്പാറ സ്വദേശിയായ 54കാരനെ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ജയപ്രകാശിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
കഴിഞ്ഞമാസമാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. കൗൺസലിങ്ങിനിടെ കുട്ടി ചൈൽഡ് ലൈനിന് നൽകിയ മൊഴിയിലൂടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന്, ചൈൽഡ് ലൈൻ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ, ജില്ല ജയിലിൽ റിമാൻഡ് ചെയ്തു.
Discussion about this post