ഷിംല:ഹിമാചൽ പ്രദേശിൽ വൻ മണ്ണിടിച്ചിൽ. കിന്നൗർ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.വളരെ ഉയരത്തിൽ നിന്നാണ് ഉരുളൻ കല്ലുകൾ നിറഞ്ഞപാറ ഇടിഞ്ഞുവീണത്. മറ്റുചില വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.
ഒരു ബസും കാറുകളും മണ്ണിനടിയിൽ കുടുങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഹിമാചൽ മുഖ്യമന്ത്രി ജയ്റാം താക്കൂർ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.45ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്.
കിന്നൗറിലെ റെക്കോങ്-ഷിംല ദേശീയപാതയ്ക്ക് സമീപമാണ് സംഭവം. ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിൻറെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടങ്ങി. കഴിഞ്ഞ കുറച്ച് ദിവസമായി കനത്ത മഴയാണ് ഹിമാചലിൽ.
Many people were feared buried in yet another major landslide on the National Highway 5 in #HimachalPradesh's remote #Kinnaur district on Wednesday, police said. pic.twitter.com/PGIcrdHdiD
— IANS Tweets (@ians_india) August 11, 2021
Discussion about this post