ഹരിയാന: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം വിഷം നൽകി കൊലപ്പെടുത്തി. ഹരിയാനയിലെ സോനിപിൽ നാലുപേർ അറസ്റ്റിലായി. അമ്മയെ ബന്ദിയാക്കിയായിരുന്നു ക്രൂരകൃത്യം. പതിനാലും, പതിനാറും വയസുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്.
ഓഗസ്റ്റ് അഞ്ചിന് ഇവരുടെ വീട്ടിലേക്ക് ആറംഗ സംഘം അതിക്രമിച്ച് കയറിയായിരുന്നു ക്രൂരത. കീടനാശിനിയാണ് പെൺകുട്ടികൾക്ക് നൽകി അബോധാവസ്ഥയിലായതോടെ പാമ്പുകടിയേറ്റതാണെന്ന് പറയാൻ ഇവർ അമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇരുപത്തിരണ്ടിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ് അക്രമികളെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്
Discussion about this post