ബംഗളൂരു: കന്നഡ സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരത്തിന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശി വിവേക് (28) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ രാമനഗരയിലെ ജൊഗനപാളയ ഗ്രാമത്തില്‍ ‘ലവ് യു രച്ചു’ എന്ന സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ട്.
11 കെവി വൈദ്യുത ലൈനിന് സമീപത്തായി ക്രെയിനില്‍ നില്ക്കുമ്പോള് വിവേകിന് അപ്രതീക്ഷിതമായി വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. തെറിച്ചുവീണ വിവേകിനെ ഉടന്‍തന്നെ ബംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരു സ്റ്റണ്ട് താരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ സിനിമയുടെ സംവിധായകന് ശങ്കര്‍, സംഘട്ടന സംവിധായകന് വിനോദ്, നിര്‍മാതാവ് ദേശ്പാണ്ഡെ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കന്നഡ താരങ്ങളായ അജയ് റാവുവും രചിത റാമും കേന്ദ്രകഥാപാത്രങ്ങളായുള്ള സിനിമയാണിത്.
Discussion about this post