തിരുവനന്തപുരം: ശ്രീകുമാര്‍ മേനോന്റെ ചിത്രം ഒടിയന് റിലീസ് ചെയ്ത ദിവസം മുതല്‍ നിരവധി പ്രതികരണങ്ങളാണ് കേള്‍ക്കുന്നത്. സിനിമയിലെ മാസ്സ് ഡയലോഗാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ കുറച്ച് കഞ്ഞി എടുക്കട്ടെ’ മോഹന്‍ലാലിനോട് മഞ്ജു വാര്യര്‍ പറയുന്ന ഈ ഡയലോഗ് ട്രോളന്മാര് ഇരുകൈയും നീട്ടി സ്വീകരിച്ചു. എന്നാല്‍ ഇപ്പോള്‍ ഇതാ ഡയലോഗ് ഏറ്റെടുത്ത് കേരളാ പോലീസും രംഗത്ത്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ കേരളാ പോലീസിന്റെ സാന്നിധ്യം പ്രശംസനീയമാണ്.
ഓണ്‍ലൈന്‍ പണമിടപാടുകളെ കുറിച്ച് കേരള പോലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ഒരു പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ട കമന്റിന് മറുപടി നല്‍കിയതാണ് പോലീസ്. ‘പണി കിട്ടി സാറേ, ഒടിയന് ബുക്കിംഗ് ഓണ്‍ലൈന്‍ വഴിയാണ്’ എന്നാണ് ഒരാള്‍ ഫേസ്ബുക്ക് പോസ്റ്റിനു നല്കിയ കമന്റ് ഉടനെ വന്നു ട്രോളന് പോലീസിന്റെ കമന്റ് ‘കുറച്ചു കഞ്ഞിയെടുക്കട്ടെ’.
ഒടിയന് സിനിമ വിവാദത്തില്‍ മുങ്ങുമ്പോഴും പോലീസ് സേനയിലെ ട്രോളന്മാരുടെ കമന്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Discussion about this post