ടോക്യോ: ഒളിംപിക്‌സില്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് വെങ്കലം. ഇന്നു നടന്ന ലൂസേഴ്‌സ് ഫൈനലില്‍ ചൈനീസ് താരം ഹീ ബിങ്ജിയാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സിന്ധു വെങ്കലമണിഞ്ഞത്. 21-13, 21-15, എന്ന സ്‌കോറിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം.
കഴിഞ്ഞ ദിവസം സെമിയില്‍ ദക്ഷിണകൊറിയന്‍ താരത്തോട് വരുത്തിയ പിഴവുകള്‍ക്കെല്ലാം പരിഹാരം കാണുന്ന തരത്തില്‍ മികച്ച ഗെയിം കളിച്ച സിന്ധു 25 മിനിറ്റിനുള്ളിലാണ് മത്സരം സ്വന്തമാക്കിയത്.
വെങ്കലനേട്ടത്തോടെ ഇന്ത്യയുടെ ഒളിംപിക് ചരിത്രത്തില്‍ രണ്ടു വ്യക്തഗത മെഡലുകള്‍ നേടുന്ന ആദ്യ വനിതാ താരമെന്ന ബഹുമതിയും സിന്ധു സ്വന്തമാക്കി. 2016ലെ റിയോ ഒളിംപിക്‌സില്‍ സിന്ധു വെള്ളി നേടിയിരുന്നു.
Discussion about this post