കൊച്ചി: റിലീസ് ചെയ്ത ആദ്യദിനം മുതല്‍ തന്നെ ഒടിയനെതിരെ സമ്മിശ്രപ്രതികരണമാണ് വരുന്നത്. എന്നാല്‍ ഒടിയനെതിരെയുള്ള സോഷ്യല്‍മീഡിയ ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച് നടിയും അവതാരകയുമായ പേളി മാണി രംഗത്ത്. സിനിമ കണ്ടുവെന്നും നെഗറ്റീവ് റിവ്യൂസിലൂടെ നശിപ്പിക്കേണ്ട സിനിമയല്ല ഒടിയനെന്നും പേളി പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച വിഡിയോയിലാണ് പേളി നെഗറ്റീവ് കമന്റുകള്‍ക്കെതിരെ പ്രതികരിച്ചത്.
ഏത് സിനിമ വന്നാലും ആദ്യദിനം തന്നെ റിവ്യൂ ഇട്ട് കുളമാക്കരുത്. നിങ്ങള്‍ നല്ല കമന്റ് ഇട്ടോളൂ എന്നാല്‍ ലൈക്കിനും ഷെയറിനും വേണ്ടി നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്യരുത്. അതിന് കഴിവുള്ളവര്‍ വേറെയുണ്ട്. തനിക്ക് ഇതുവരെ ഒരു സിനിമ കണ്ടിട്ടും പൈസ പോയെന്ന തോന്നലുണ്ടായിട്ടില്ല. മോഹന്‍ലാലിന്റെ ബ്രില്യന്റ് സിനിമയാണിതെന്നും മഞ്ജു വാര്യരെ ഒരുപാട് ഇഷ്ടമായെന്നും പേളി പറയുന്നു. നാല് ട്യൂബ് ലൈറ്റ് വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതല്ല എന്ന ഡയലോഗാണ് തനിക്ക് വിമര്‍ശകരോട് പറയാനുള്ളതെന്നും പേളി വിഡിയോയില്‍ പറയുന്നു.
Discussion about this post