ടോക്യോ: ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷകൾക്ക് ചിറകുകൾ നൽകി പിവി സിന്ധു ബാഡ്മിന്റെ വനിതാ വിഭാഗം സിംഗിൾസിൽ സെമി ഫൈനലിൽ. ജപ്പാൻ താരം അകാനെ യമാഗുച്ചിയെ ഏകപക്ഷീയമായ രണ്ടു സെറ്റുകൾക്ക് വീഴ്ത്തിയാണ് സിന്ധു ടോക്യോ ഒളിമ്പിക്സ് സെമിയിൽ ഇടമുറപ്പിച്ചത്. സ്കോർ 21-13, 22-20
തുടക്കം ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും സിന്ധു തന്നെ അതിവേഗത്തിൽ ആദ്യസെറ്റ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റിലും പോരാട്ടമുണ്ടായെങ്കിലും നാട്ടുകാരി കൂടിയായ താരത്തെ കീഴടക്കി സിന്ധു വിജയിയായി.
Discussion about this post