ന്യൂഡല്‍ഹി: ടോക്യോ ഒളിംപിക്സില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി നേടിയ മീരാഭായ് ചാനുവിന് നല്കിയ സ്വീകരണം വിവാദത്തില്‍. കേന്ദ്രമന്ത്രി കിരണ്‍ റിജു പങ്കെടുത്ത മീരാഭായ് ചാനുവിന് സര്‍ക്കാര്‍ നല്കിയ സ്വീകരണത്തിന്റെ ഫ്ളക്സാണ് വിവാദത്തിലായിരിക്കുന്നത്.
സ്വീകരണത്തിന് പിറകിലായി നല്കിയ ഫ്ളെക്സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം വളരെ വലുതായും മെഡല്‍ ജേതാവ് മീരാഭായ് ചാനുവിന്റെ ചിത്രം വളരെ ചെറുതായി നല്‍കിയതുമാണ് വിവാദത്തിലായിരിക്കുന്നത്.
നിരവധി പേരാണ് പോസ്റ്ററിനെതിരേ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
Discussion about this post