കോഴിക്കോട്: കേരളത്തിലാദ്യമായി സ്വകാര്യ മേഖലയില്‍ ഒരു ലക്ഷം പേര്‍ക്ക് കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ്.
ഇന്ത്യയില്‍ തന്നെ അപൂര്‍വമായ നേട്ടമാണ് ഇത്. കോവിഷീല്‍ഡ്, കോവാക്സിന്, സ്പുട്നിക് എന്നീ വാക്സിനുകളാണ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലുകളില്‍ നിന്ന് നല്‍കിയത്.
2021 ജനുവരി മാസത്തില്‍ ആരംഭിച്ച തീവ്രയജ്ഞത്തിന്റെ ഭാഗമായാണ് നിര്‍ണായകമായ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ മിംസിന് കഴിഞ്ഞത്. ഞായറാഴ്ചകള്‍ ഉള്‍പ്പെടെ രാവിലെ ഒമ്പതു മണിമുതല്‍ രാത്രി 11 മണിവരെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വാക്സിന് സേവനം ലഭ്യമാക്കിയിരുന്നു.
നിലവില്‍ പൂര്‍ത്തീകരിക്കേണ്ട ലക്ഷ്യത്തിന്റെ വളരെ ചെറിയ അംശം മാത്രമാണിതെന്ന് ആസ്റ്റര്‍ മിംസ് കോവിഡ് നോഡല്‍ ഓഫിസര്‍ ഡോ. സുരേഷ്കുമാര്‍ ഇകെയും നോര്‍ത് കേരള ക്ലസ്റ്റര്‍ സിഇഒ ഫര്ഹാന് യാസിനും പറഞ്ഞു.
കോഴിക്കോടിന് പുറമെ കണ്ണൂര്‍, കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലുകള്‍ കൂടി പരിഗണിക്കുമ്പോള്‍ വാക്സിനേഷന് രണ്ടര ലക്ഷം കവിഞ്ഞു എന്നും ഫര്ഹാന് യാസിന് കൂട്ടിച്ചേര്‍ത്തു.
Discussion about this post