ഇടുക്കി: ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കിയിലെ മാങ്കുളം ആനക്കുളത്താണ് സംഭവം. നെടുമ്പാലപ്പുഴ ജോസ്, ഭാര്യ സെലിന് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.
ജോസിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. ഭാര്യ സെലിന്റെ തലയ്ക്കു മാരകമായി അടിയേറ്റിട്ടുണ്ട്. ഭാര്യയെ കൊലപെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ഇരുവരെയും പുറത്തൊന്നും കാണാതായതോടെ അയല്‍വാസികള്‍ വീട്ടിലെത്തി പരിശോധിക്കുകയാണ്.
അപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. എട്ട് വര്‍ഷം മുമ്പുള്ള ഒരു അപകടത്തെ തുടര്‍ന്ന് മാനസിക ആസ്വാസ്ഥ്യം നേരിട്ടിരുന്ന ആളായിരുന്നു ജോസ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.
ഇരുവരുടെയും മൃതദേഹം പൊലീസ് കാവലില്‍ വീട്ടില്‍ തന്നെ സൂക്ഷിച്ചിരിക്കുക്കയാണ്. നാളെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
Discussion about this post