സൈബറിടത്തും മറ്റും മഴയത്ത് സ്വയം കുട പിടിച്ച് പാര്‍ലമെന്റിലെത്തി മാധ്യമങ്ങളെ കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ചുകൊണ്ടുള്ള കുറിപ്പുകളാണ്. എന്തൊരു എളിമ എന്ന തലത്തിലാണ് വന്‍ തോതില്‍ പ്രചരണം നടക്കുന്നത്.
മോഡിയെ പ്രശംസിച്ച് സംവിധായകന് പ്രിയദര്‍ശനും കുറിപ്പ് പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു എന്നാണ് പ്രിയദര്ശന് സമൂഹമാധ്യമത്തില്‍ കുറിച്ചത്. ഈ കുറിപ്പിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് എംഎ നിഷാദ്.
പ്രിയദര്‍ശന്റെ പേര് പറയാതെ പരോക്ഷമായാണ് അദ്ദേഹത്തിനെതിരെ ഫേസ്ബുക്കിലൂടെ പരിഹാസം ഉയര്‍ത്തിയത്. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ ജഗദീഷ് അവതരിപ്പിച്ച അപ്പുക്കുട്ടന്റെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പങ്കുവെച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ ട്രോള്‍.
‘എന്താണെന്നറിയില്ല എനിക്കും ഭയങ്കര അപ്പ്രീസിയേഷന് ആണ്, അപ്പുക്കുട്ടനോട് എന്താ, ഇങ്ങനെ സിമ്പിള്‍ ആയി പറയുന്ന സംവിധായകരെ, അവര്‍ക്ക് ഇഷ്ടമല്ലേ? ഡോണ്ട് ദേ ലൈക്ക്?’ എന്നദ്ദേഹം കുറിച്ചു.
Discussion about this post