തിരുവനന്തപുരം: രണ്ടാംതരംഗത്തെ തുടർന്നുള്ള ലോക്ക്ഡൗണിൽ നിർത്തിവെച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകളും, ഡ്രൈവിംഗ് പരിശീലനവും പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ജൂലൈ 19 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
മന്ത്രി ആന്റണി രാജുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകളും, ഡ്രൈവിംഗ് പരിശീലനവും ജൂലൈ 19 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായി പാലിച്ചുകൊണ്ട് വേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടത്. പരിശീലന വാഹനത്തിൽ ഇൻസ്ട്രക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post