ന്യൂഡൽഹി: പതഞ്ജലി കമ്പനി കോവിഡ് പ്രതിസന്ധി കാലത്തും വലിയ നേട്ടമുണ്ടാക്കിയെന്ന് അവകാശപ്പെട്ട് ബാബാ രാംദേവ്. 2020-21 സാമ്പത്തിക വർഷത്തിൽ 30,000 കോടിയുടെ വരുമാനമുണ്ടായെന്നാണ് പതഞ്ജലി ഗ്രൂപ്പ് ചെയർമാനായ ബാബ രാംദേവിന്റെ അവകാശവാദം.
രുചി സോയയിലൂടെ 16,318 കോടിയുടെ വരുമാന വർധനവുണ്ടായതാണ് ബാബ രാംദേവിന്റെ പതഞ്ജലിക്ക് ഗുണകരമായത്. കഴിഞ്ഞ വർഷമാണ് രുചിസോയയെ പതഞ്ജലി ഗ്രൂപ്പ് ഏറ്റെടുത്തത്.
2020-21 സാമ്പത്തിക വർഷത്തിൽ 9,738.81 കോടിയുടെ വരുമാനമാണ് പതഞ്ജലി ആയുർവേദയ്ക്ക് ഉണ്ടായത്. പതഞ്ജലി ബിസ്ക്കറ്റ് 650 കോടി, ദിവ്യ ഫാർമസി 850 കോടി, പതഞ്ജലി ആഗ്രോ 1600 കോടി എന്നിങ്ങനെയാണ് പതഞ്ജലിക്ക് കീഴിലെ വിവിധ കമ്പനികളുടെ വരുമാനം.
അതേസമയം, നാല് വർഷത്തിനുള്ളിൽ കടമില്ലാത്ത അവസ്ഥയിലേക്ക് കമ്പനിയെ എത്തിക്കുകയാണ് ലക്ഷ്യമെന്നും ബാബാ രാംദേവ് പറഞ്ഞു. പതഞ്ജലി ആയുർവേദയെ വൈകാതെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post