തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പിആര്‍ഡി ചേംബറില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും.
ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
പരീക്ഷാഫലം അംഗീകരിക്കാന്‍ ചൊവ്വാഴ്ച പരീക്ഷാ ബോര്‍ഡ് യോഗം ചേരും. ഏപ്രില്‍ എട്ടിന് ആരംഭിച്ച പരീക്ഷ 28നാണ് അവസാനിച്ചത്. 4.12 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.
കോവിഡ് സാഹചര്യത്തില്‍ റെഗുലര്‍ ക്ലാസുകള്‍ ഇല്ലാതെയാണ് കഴിഞ്ഞ അദ്ധ്യയന വര്‍ഷം കടന്നുപോയത്. പരീക്ഷകള്‍ മാത്രമാണ് സ്കൂളുകളില്‍ വെച്ച് നടന്നത്. ഓണ്‍ലൈന്‍ സ്കൂള്‍ സംവിധാനത്തില്‍ നിന്നും പൊതുപരീക്ഷ എഴുതിയ കേരളത്തിലെ ആദ്യത്തെ ബാച്ചാണ് ഇത്.
ഇത്തവണ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കലോത്സവം ഉള്‍പ്പെടെയുള്ള പാഠ്യേതര പരിപാടികള്‍ നടക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
ഫലപ്രഖ്യാപനത്തിനു ശേഷം ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍:
https://keralapareekshabhavan.in
www.results.kite.kerala.gov.in
https://results.kerala.nic.in
www.prd.kerala.gov.in
www.sietkerala.gov.in
https://keralapareekshabhavan.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
https://results.kerala.nic.in
www.prd.kerala.gov.in
www.sietkerala.gov.in
Discussion about this post