തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ജനകീയ ഇടപെടലുകള്‍ എപ്പോഴും വാര്‍ത്തകളിലും സൈബറിടത്തും നിറഞ്ഞു നില്‍ക്കാറുണ്ട്. ഫേസ്ബുക്കില്‍ കമന്റായി എത്തുന്ന പരാതികളും മൊബൈല്‍ ആപ്പില്‍ വരുന്ന പരാതികളും എല്ലാം ഞൊടിയിടയില്‍ തീര്‍ത്ത് ജനകീയനായി മുന്‍പോട്ടു പോവുന്ന മന്ത്രി റിയാസിനെതിരെ മരുമകന് എന്ന പദവും ആക്ഷേപിക്കുന്ന തലത്തിലേയ്ക്ക് നീങ്ങുന്നത് പതിവാണ്. ഈ വിമര്‍ശനങ്ങളില്‍ നിന്നുകൊണ്ടു തന്നെ അദ്ദേഹം ചരിത്രമെഴുതുമെന്ന് പറയുന്ന കുറിപ്പാണ് സൈബറിടത്ത് നിറയുന്നത്.
സ്വന്തം അനുഭവം പങ്കുവെച്ചാണ് മന്ത്രിയുടെ ഇടപെടലിനെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. മരുമകന് എന്ന് വിളിച്ച് വലിയ രീതിയില്‍ ആക്ഷേപിക്കുന്ന മന്ത്രിയാണ് സ: മുഹമ്മദ് റിയാസ്
എന്നാല്‍ അദ്ദേഹം എംഎല്‍എ ആയതു മുതല്‍ ബേപ്പൂര്‍ മണ്ഡലത്തിലും മന്ത്രിയായതു മുതല്‍ കേരളത്തിലാകമാനം നിറഞ്ഞ് നില്‍ക്കുകയാണ് പ്രശ്ന പരിഹാരങ്ങള്‍ക്ക് നൂതന സങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കൊണ്ട് മുഴുവന്‍ ജനങ്ങളോടൊപ്പം ചേര്‍ന്ന് നില്‍ക്കുകയാണ് അദ്ദേഹമെന്ന് കുറിപ്പില്‍ പറയുന്നു. ഒരു ഫോട്ടോ .. ഇത് മതി പ്രശ്ന പരിഹാരത്തിന് എന്ന് നമ്മെ അനുഭവപെടുത്തി നമ്മളെ അഭിമാനികളാക്കി മാറ്റുന്നുവെന്നും പറഞ്ഞ് തന്റെ അനുഭവം കൂടി പങ്കുവെയ്ക്കുകയാണ് കുറിപ്പില്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
DYFI കടക്കാട്ടു പാറയൂണിറ്റ്
ഈ മനുഷ്യൻ ചരിത്രമെഴുതും……
മുസ്ലീം ലീഗ് കാർ മരുമകൻ എന്ന് വിളിച്ച് വലിയ രീതിയിൽ ആക്ഷേപിക്കുന്ന മന്ത്രിയാണ് സ: മുഹമ്മദ് റിയാസ്
എന്നാൽ അദ്ദേഹം MLA ആയതു മുതൽ ബേപ്പൂർ മണ്ഡലത്തിലും മന്ത്രിയായതു മുതൽ കേരളത്തിലാകമാനം നിറഞ്ഞ് നില്‍ക്കുകയാണ് പ്രശ്ന പരിഹാരങ്ങൾക്ക് നൂതന സങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൊണ്ട് മുഴുവൻ ജനങ്ങളോടൊപ്പം ചേർന്ന് നില്‍ക്കുകയാണ് അദ്ദേഹം…
പൊതു റോഡുകളും സ്ഥാപനങ്ങളും ഭരണകൂടങ്ങളും ജനങ്ങളുടേതാണന്ന് അദ്ദേഹം ബോദ്ധ്യപെടുത്തി ഒരു ജനതയെ ആത്മാഭിമാനികളാക്കി മാറ്റുന്നു…..
ഒരു ഫോൺ കാൾ …
ഒരു Fbപോസ്റ്റ് …
ഒരു ഫോട്ടോ .. ഇത് മതി പ്രശ്ന പരിഹാരത്തിന് എന്ന് നമ്മെ അനുഭവപെടുത്തി നമ്മളെ അഭിമാനികളാക്കി മാറ്റുന്നു…..
ഞങ്ങളുടെ ഒരു അനുഭവം പറയാം…
കാലികറ്റ് യൂണിവേഴ്സിറ്റി- കടക്കാട്ടു പാറ-മുക്കത്ത കടവ് റോഡ് PWD ഏറ്റെടുത്തിട്ട് കുറച്ച് വർഷങ്ങളെ ആയിട്ടുള്ളൂ… ഈ റോഡിൽ കടക്കാട്ടു പാറ ഭാഗത്ത് മഴ കാലമായാൽ വലിയ തോതിൽ വെള്ളം കെട്ടി നില്ക്കുന്ന ഒരവസ്ഥയുണ്ട് മഴക്കാലമായാൽ വാഹനങ്ങൾക്കും യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാണ് ഇതുകൊണ്ടുണ്ടാകുന്നത്… PWD ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ
നിരവധി തവണ DYFI പഞ്ചായത്തിലും മറ്റു ബന്ധപെട്ട സ്ഥാപനങ്ങളിലും നിരവധി പരാതികൾ രേഖാമൂലവും അല്ലാതെയും ഉന്നയിച്ചതാണ് എന്നാൽ ആരും തിരിഞ്ഞു നോക്കിയില്ല….
PWD ഏറ്റടുത്തതിനു ശേഷം ഈ റോഡിൽ 45 ലക്ഷത്തിൻ്റെ മെയിൻ്റെ നൻസ് പ്രവർത്തനത്തിന് കരാറായി….
ആ എസ്റ്റിമേറ്റിലും മേൽ പറഞ്ഞ വെള്ള കെട്ടിൻ്റെ പരിഹാരമായി ഒന്നും ചേർത്തിട്ടില്ല
ഈ മഴക്കാലത്തും വെള്ളക്കെട്ട് ഏറെ ബുദ്ധിമുട്ടുണ്ടാക്കി…..
ഈ അവസരത്തിൽ DYFI ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചു എന്ന് മാത്രമല്ല കെട്ടി നില്ക്കുന്ന വെള്ളം ഒഴുക്കിവിടുന്നതിനാവശ്യമായ താല്കാലിക സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു..
ഇതേ ദിവസമാണ് PWD പ്രശ്ന പരിഹാരങ്ങൾക്കായി പുതിയ ആപ്പ് ഉത്ഘാടനം ചെയ്യുന്നത്….
DYFI കടക്കാട്ടു പാറ യൂണിറ്റും വെള്ളകെട്ട് പ്രശ്നം ആപ്ലികേഷനിലൂടെ ഫോട്ടോ എടുത്ത് പരാതിയായി അയക്കുന്നു… ദിവസങ്ങൾക്കകം തന്നെ AE അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരാതിക്കാരുമായി ബന്ധപ്പെടുകയും പ്രശ്ന പരിഹാരത്തിനായ് ഇടപെടാമെന്ന് വാക്കു തരുകയും ചെയ്തു……
അത് കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ… പ്രശ്ന പരിഹാരത്തിനുള്ള പ്രവൃത്തി തുടങ്ങി…..
ഏറെ അഭിമാനം
Discussion about this post