ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ട്വിറ്ററിലൂടെ രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്വപ്നം കാണാന്‍ പോലും ട്യൂഷനു പോകേണ്ടി വരുന്നോയെന്ന് സ്മൃതി രാഹുലിനോട് ചോദിക്കുന്നത്.
മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാഹുല്‍ വാര്‍ത്താസമ്മേളനം നത്തിയിരുന്നു. ഇതിനിടെ ജ്യോതിരാദിത്യ സിന്ധ്യ രാഹുലിന് നിര്‍ദേശങ്ങള്‍ നല്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
ഈ ഭാഗം ചേര്‍ത്തായിരുന്നു സ്മൃതിയുടെ ട്വീറ്റ്. സ്വപ്നം കാണാന്‍ പോലും ട്യൂഷനു പോകുന്നയാളാണ് രാഹുലെന്നും സ്വന്തം വാക്കുകളില്‍ രാഹുലിന് വിശ്വാസമില്ലെന്നും സ്മൃതി പ്രതികരിച്ചു. എന്താണ് സംസാരിക്കേണ്ടതെന്ന് മറ്റുള്ളവരാണ് രാഹുലിനെ പഠിപ്പിക്കുന്നത്. ഇത് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. തിരഞ്ഞെടുക്കപ്പെടേണ്ടുന്ന പദവികള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യോഗ്യനല്ലെന്ന രാജ്യത്തെ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
Discussion about this post