സീരിയല്‍ താരങ്ങളായ മൃദുല വിജയും യുവകൃഷ്ണയും വിവാഹിതരായി. തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. കൊവിഡ് മഹാമാരി മൂലം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. 2020 ലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്.
2015 മുതല്‍ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാര്‍. ഒരു സഹോദരിയുണ്ട്, പാര്‍വതി.
മഞ്ഞില്‍ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാര്.
കഴിഞ്ഞ ദിവസം മൃദുല തന്റെ ഹല്‍ദി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലും തരംഗം സൃഷ്ടിച്ചിരുന്നു. നിരവധി പേര് താരജോഡികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
Discussion about this post