മുംബൈ: പലപ്പോഴും ഓണ്‍ലൈനില്‍ സാധനങ്ങള്‍ വിന് വിലക്കുറവില്‍ ലഭിയ്ക്കാറുണ്ട്. ഓണ്‍ലൈന്‍ വഴി സാധങ്ങള്‍ വാങ്ങുമ്പോള്‍ പലര്‍ക്കും അമളികള്‍ പറ്റാറുണ്ട്. ഓര്‍ഡര്‍ ചെയ്ത സാധനത്തിനു പകരം കയ്യില്‍ കിട്ടുക മറ്റൊന്നായിരിക്കും. അതുമല്ലെങ്കില്‍ മറ്റൊരു മോഡല്‍.
എന്നാല്‍ ഇത്തവണ ആമസോണിനാണ് എട്ടിന്റെ പണി കിട്ടിയത്. 96,700 രൂപ വിലയുള്ള തോഷിബയുടെ എസി 94 ശതമാനം വിലക്കുറവില്‍ 5900 രൂപയ്ക്ക് വില്പനക്ക് വെച്ചാണ് ആമസോണിന് പണിയായത്. അബദ്ധം ആമസോണ്‍ തിരിച്ചറിയും മുമ്പേ നിരവധി ആളുകള്‍ 5900 രൂപയ്ക്ക് തോഷിബയുടെ 1.8 ടണ്‍ ഇന്‍വെര്‍ട്ടര്‍ എസി വാങ്ങി കഴിഞ്ഞിരുന്നു.
എസിയുടെ യഥാര്‍ത്ഥ വില 96,700 രൂപയാണ്. 59490 രൂപയാണ് ഡിസ്കൗണ്ട് വില.
എന്നാല്‍ അബദ്ധത്തില്‍ ഡിസ്കൗണ്ട് തുക പ്രസിദ്ധീകരിച്ചത് 5900 ആയി. അവരുടെ ഇഎംഐ ഓപ്ഷനില്‍ മാസ തവണ 278 രൂപ വീതം അടച്ചാല്‍ മതിയായിരുന്നു. പുതുക്കിയ വില പ്രകാരം ഇഎംഐ 2800 വീതമാണ് പ്രതിമാസം.
2019-ലെ പ്രൈംഡേ വില്പനയില് ഒമ്പത് ലക്ഷം രൂപ വിലവരുന്ന ക്യാമറ 6500 രൂപയ്ക്ക് ഇത്തരത്തില്‍ അബദ്ധത്തില്‍ ലിസ്റ്റ് ചെയ്തിരുന്നു
Discussion about this post