ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണര്‍ പദവിയില്‍ നിന്നും ശ്രീധരന് പിള്ളയ്ക്ക് മാറ്റം. ശ്രീധരന് പിള്ള ഇനി ഗോവ ഗവര്‍ണറാകും. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് മിസോറാം ഗവര്‍ണറായ പി എസ് ശ്രീധരന് പിള്ളയെ ഗോവയിലേക്ക് മാറ്റിയത്.
2019 നവംബറിലായിരുന്നു ശ്രീധരന് പിള്ള മിസോറാം ഗവര്‍ണറായി നിയമിതനായത്. മിസോറമിന്റ പതിനഞ്ചാമത് ഗവര്‍ണ്ണറും ഈ ചുമതലയിലെത്തുന്ന മൂന്നാമത് മലയാളിയായിരുന്നു ശ്രീധരന് പിള്ള. മിസോറാം ഗവര്‍ണരായി ഹരബാബു കമ്പംപാട്ടിയെയാണ് നിയോഗിച്ചിരിക്കുന്നത്.
ഹരിയാന ഗലവര്‍ണറായിരുന്ന സത്യദേവ് നാരായണ്‍ ആര്യയെ ത്രിപുരയിലേക്ക് സ്ഥലംമാറ്റി. ത്രിപുര ഗവര്‍ണറായിരുന്ന രമേശ് ബൈസിനെ ജാര്‍ഖണ്ഡ് ഗവര്‍ണറാക്കി.തവര്‍ ചന്ദ് ഗെലോട്ട്കര്‍ണാടക ഗവര്‍ണറാകും.
മംഗുഭായ് ചാംഗ്നാഭായ് പട്ടേല്‍ മധ്യപ്രദേശ് ഗവര്‍ണറാകും. ഭദ്രു ദട്ടാത്രയയെ ഹിമാചല്‍ പ്രദേശില്‍ നിന്ന് ഹരിയാനയിലേക്ക് മാറ്റി. രാജേന്ദ്ര വിശ്വനാഥ അര്‍ലേകര്‍ ഹിമാചല്‍ പ്രദേശ് ഗവര്‍ണറുമാകും.
Discussion about this post