പാലാ: പിസി ജോര്‍ജിന്റെ ഫാന്‍ പേജായ ‘പൂഞ്ഞാര്‍ ആശാന്’ എന്ന ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ജനപക്ഷം സര്‍ക്കുലര്‍ സംസ്ഥാന ചെയര്മാന് പിസി ജോര്‍ജ് രംഗത്ത്.
ഹാക്ക് ചെയ്ത പേജില്‍ അനാവശ്യ വീഡിയോ പോസ്റ്റ് ചെയ്തതായും ജോര്‍ജ് പറയുന്നു. പേജിന്റെ അഡ്മിന്മാരെ എല്ലാം പുറത്താക്കിയാണ് ഹാക്കര്‍ പേജ് കൈക്കലാക്കിയത്.
‘പൂഞ്ഞാര്‍ ആശാന് പേജ് ഏതോ ഒരുത്തന് ഹാക്ക് ചെയ്തു. പാനലിനെ മുഴുവന്‍ മാറ്റി അനാവശ്യമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. ഏതു പതിനാറു തന്തയ്ക്കുണ്ടായവനാണേലും ചെവിയില്‍ നുള്ളിക്കോ -അഡ്മിന് പാനല്‍.’
എന്ന് പിസി ജോര്‍ജ് സ്വന്തം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തു.
പേജില്‍ യുവതികളുടെ നഗ്ന ചിത്രങ്ങള്‍ അടക്കം ഇന്നലെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പി.സി. ജോര്‍ജ് കടുത്ത ഭാഷയില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
പൂഞ്ഞാര്‍ ആശാന് പേജ് പിസി ജോര്‍ജിന്റെ ഒരു ഫാന്‍ പേജ് ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പിസി ജോര്‍ജിന്റെ പോസ്റ്റ് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് കമന്റ് ചെയ്യുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നിരവധി പേര് ഷെയര്‍ ചെയ്യുകയും ചെയ്തു.
രണ്ടു ലക്ഷത്തില്‍ പരം ഫോളോവേഴ്സ് ആണ് പൂഞ്ഞാര്‍ ആശാന് പേജിന് ഉള്ളത്. പേജ് ഹാക്ക് ചെയ്തതോടെ ജോര്‍ജിനെതിരെ ട്രോളുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. തോറ്റ എംഎല്‍എയ്ക്ക് എന്തിനാണ് അഡ്മിന് പാനല്‍ എന്ന ചോദ്യം പലരും ഉയര്‍ത്തുന്നത്.
അഡ്മിന് പാനല്‍ എന്നാല്‍ പിസി ജോര്‍ജ് തന്നെയല്ലേ എന്ന് വരെ ചോദിക്കുന്നുണ്ട് കമന്റുകളില്‍. പിസി ജോര്‍ജിന്റെ കടുത്ത ഭാഷാ പ്രയോഗങ്ങള്‍ നേരത്തെയും വൈറല്‍ ആയിട്ടുണ്ട്. ഇദ്ദേഹം തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ വെല്ലുവിളി പ്രസംഗങ്ങള്‍ പൂഞ്ഞാറിലെ തോല്‍വിക്ക് അടക്കം നിര്‍ണായക കാരണമായി മാറിയിട്ടുണ്ട്.
ഈരാറ്റുപേട്ട നഗരസഭാ പരിധിയില്‍ നിന്ന് തനിക്ക് ആരും വോട്ട് ചെയ്യേണ്ട എന്ന് പറഞ്ഞു ജോര്‍ജ് അന്ന് നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഈരാറ്റുപേട്ട സമീപം തെരഞ്ഞെടുപ്പില്‍ വാഹന പ്രചരണവുമായി പിസി. ജോര്‍ജ് എത്തിയപ്പോഴായിരുന്നു അന്ന് വലിയ രീതിയില്‍ കൂക്കുവിളികള്‍ ഉണ്ടായത്. അതിനു പിന്നാലെയാണ് ഈരാറ്റുപേട്ടയില്‍ നിന്നും വോട്ട് വേണ്ട എന്ന് ജോര്‍ജ് പറഞ്ഞത്.
Discussion about this post