പുളിങ്കുന്ന്: കോവിഡ് ബാധിച്ച് മരിച്ച ഇതര മതവിശ്വാസിയ്ക്ക് അന്ത്യവിശ്രമം ഒരുക്കി
കണ്ണാടി സെന്റ് റീത്താസ് പള്ളി.
പുളിങ്കുന്ന് പത്താം വാര്‍ഡ് ഏഴരയില്‍ ലക്ഷ്മി ജനാര്‍ദ്ദനനന്റെ മൃതദേഹമാണ് വീട്ടുവളപ്പില്‍ സംസ്കരിക്കാന്‍ സൗകര്യമില്ലാതിരുന്നതിനാല്‍ പള്ളി പരിസരത്ത് ദഹിപ്പിച്ചത്.
പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി ജോസ്, വികാരി ഫാ സിറിയക് പഴയമഠം, കൈക്കാരന് അപ്പച്ചന് വാടയില്, യുവദീപ്തി പ്രവര്‍ത്തകരായ ജീവന് കൊല്ലശേരി, ടെബിന്‍ ആന്റണി, അരുണ്‍ ജോസഫ്, ടിബിന്‍ തോമസ് എന്നിവര്‍ സംസ്കാരച്ചടങ്ങിന് നേതൃത്വം നല്കി.
കോവിഡ് ഭീതിയില്‍ മൃതദേഹങ്ങളോട് വരെ അനാദരവ് കാണിയ്ക്കുന്ന അവസരത്തിലാണ് സെന്റ് റീത്താസ് പള്ളിയുടെ നന്മ.
Discussion about this post