എന്റെ അമ്മയ്ക്ക് നൂറ് വയസിന് അടുത്ത് പ്രായമുണ്ട് അമ്മ രണ്ട് ഡോസ് വാക്സീനും എടുത്തു. ദയവായി വ്യാജപ്രചാരണങ്ങളില്‍ വീഴരുത്. ശാസ്ത്രത്തെ വിശ്വസിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വാക്സീനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
നമ്മുടെ ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയും വിശ്വസിക്കുക. ഞാനും രണ്ട് ഡോസ് വാക്സീന് എടുത്തു..’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ വാക്സിനേഷന് പുരോഗതിയില്‍ അദ്ദേഹം ഇന്നലെ സംതൃപ്തി അറിയിച്ചിരുന്നു.
മൂന്നാം തരംഗം സംബന്ധിച്ച പ്രവചനങ്ങള്‍ വര്‍ധിക്കുമ്പോഴും രാജ്യത്ത് പകുതിയോളം പേര് പോലും വാക്സീന് സ്വീകരിച്ചിട്ടില്ല എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 95 കോടിയിലധികമുള്ള ഇന്ത്യയിലെ പ്രായപൂര്‍ത്തിയായവരില്‍ 5.6 ശതമാനത്തിനു മാത്രമാണ് രണ്ട് ഡോസുകള്‍ ലഭിച്ചത്.
Discussion about this post