കോട്ടയം: മകളെ കൊലപ്പെടുത്തി അമ്മ കിണറ്റിൽ ചാടി. കൂട്ടിക്കൽ ചപ്പാത്ത്, കടവുകര കൊപ്ലിയിൽ ഷമീറിന്റെ ഭാര്യ ലൈജീനയാണ് മകൾ ഷംനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി.
ലൈജീനയും മകൾ ഷംനയും തനിച്ചായിരുന്നു താമസിച്ച് വന്നിരുന്നത്. ലൈജീനയുടെ ഭർത്താവ് വിദേശത്താണ്. ഞായറാഴ്ച രാവിലെ ലൈജീനയുടെ നിലവിളി ശബ്ദം കേട്ടെത്തിയ ബന്ധുക്കളും അയൽവാസികളുമാണ് ഇവരെ കിണറ്റിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ തന്നെ കുട്ടിയെ കൊലപ്പെടുത്തിയായി അറിയിക്കുകയായിരുന്നു.
നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ കഴുത്തിൽ ഷാൾ മുറുകി മരിച്ച നിലയിൽ പന്ത്രണ്ട് വയസുകാരിയായ ഷംനയെ കണ്ടെത്തി. സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. എഴുതി വച്ച ശേഷമാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ലൈജീന മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും പറയുന്നു
Discussion about this post