തൃശ്ശൂര്‍: കോളേജ് യൂണിയന്റെ ഫൈന്‍ ആര്‍ട്സ് ഉപദേശക സ്ഥാനം ദീപ നിശാന്ത് രാജിവച്ചു. താന്‍ കോളേജിന്റെ അന്തസ്സിനും യശസ്സിനും ബാധകമാകുന്ന കാര്യങ്ങള്‍ ചെയ്യില്ല. കവിത മോഷണ വിവാദത്തില്‍ അധ്യാപിക ദീപ നിശാന്ത് കേരളവര്‍മ കോളേജ് പ്രിന്‍സിപ്പാളിന് വിശദീകരണം നല്കി.
യുവകവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച് അധ്യാപക സംഘടനയുടെ മാഗസിനില്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്നാണ് ദീപ നിശാന്തിനെതിരായ ആരോപണം. കവിത മോഷണ വിവാദം കേരളവര്‍മ കോളജിന്റെ യശസിന് മങ്ങലേറ്റതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോളജ് പ്രിന്‍സിപ്പാള്‍ വിശദീകരണം തേടിയത്. ഖേദം പ്രകടിപ്പിച്ചായിരുന്നു ദീപയുടെ മറുപടി. ജാഗ്രത കുറവുണ്ടായെന്നും മറുപടിയില്‍ പറയുന്നു.
കോളേജിന്റെ ഫൈന്‍ ആര്‍ട്സ് ഉപദേശക സ്ഥാനത്തു നിന്ന് ദീപയെ മാറ്റണമെന്ന് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന കൊച്ചിന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തല്‍സ്ഥാനം രാജിവച്ചുക്കൊണ്ടുള്ള കത്ത് ദീപ നിശാന്ത് കോളജ് പ്രിന്‍സിപ്പാളിന് കൈമാറിയത്.
Discussion about this post