തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ ഒന്നാം സ്ഥാനത്തിന്റെ മികവിലേയ്ക്ക് നയിച്ചതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഇപ്പോള്‍ മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും ഒഴിഞ്ഞ് പാര്‍ട്ടിയില്‍ സജീവമായി നില്‍ക്കുകയാണ് രവീന്ദ്രനാഥ്. ഇപ്പോള്‍ സൈക്കിളില്‍ പോകുന്ന അദ്ദേഹത്തിന്റെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.
എസ്എഫ്ഐ അരണാട്ടുകരയില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തതിനു ശേഷം വീട്ടിലേയ്ക്ക് സൈക്കിളില്‍ മടങ്ങുകയാണ് സി രവീന്ദ്രനാഥ്. സ്ഥാനമാനങ്ങള്‍ ഒഴിഞ്ഞതിനു ശേഷം തനിക്കൊരു സൈക്കിള്‍ വേണമെന്ന് സംസാരത്തില്‍ അദ്ദേഹം പറഞ്ഞു. രാത്രി ടീച്ചര്‍ക്ക് മരുന്നു വാങ്ങാന്‍ കേരളവര്മ്മക്കടുത്തുള്ള വീട്ടില്‍ നിന്ന് പടിഞ്ഞാറെ കോട്ട വരെ നടന്ന് വരേണ്ടി വന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹം സൈക്കിള്‍ വേണമെന്ന് ആവശ്യപ്പെട്ടത്.
പിന്നാലെ സൈക്കിള്‍ വാങ്ങി യാത്ര സൈക്കിളില്‍ ആക്കുകയും ചെയ്തു. എംഎല്‍എ പദവിയില്‍ നിന്ന് വീട്ടിലെത്തുമ്പോള്‍ ഒരു വസ്ത്രം മാറിയ ലാഘവത്തോടെ അയാള്‍ അയാളിലേക്ക് തന്നെ ഇറങ്ങുന്ന കാഴ്ച കൂടിയായിരുന്നു അത്.
ദിവസങ്ങൾക്ക് മുൻപ് വരെ
കേരളത്തിന്റെ പൊതു വിദ്യഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു
പ്രൊഫ സി.രവീന്ദ്രനാഥ്,
SFI അരണാട്ടുകരയിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തതിനു ശേഷം വീട്ടിലേക്ക്
മടങ്ങുന്നതാണ് ….
ഒരു ദിവസം പാർട്ടിയാപ്പീസിലിരിക്കുമ്പോൾ
മിനിസ്റ്റർ സ്റ്റാഫിലുണ്ടായ Kv രാമകൃഷ്ണേട്ടനാണ് പറഞ്ഞത്
മാഷിനൊരു സൈക്കിൾ വേണം,
രാത്രി ടീച്ചർക്ക് മരുന്നു വാങ്ങാൻ കേരളവർമ്മക്കടുത്തുള്ള വീട്ടിൽ നിന്ന് പടിഞ്ഞാറെ കോട്ട വരെ
നടന്ന് വരേണ്ടി വന്നു എന്ന് ….
അളഗപ്പ LC സെക്രട്ടറി
Pk വിനോദേട്ടൻ അപ്പോൾ തന്നെ
സൈക്കിളിന് ഓർഡർ കൊടുക്കുന്നുണ്ടായിരുന്നു …
ഇയാളെ നോക്കൂ,
കേരളത്തിന്റെ വിദ്യഭ്യാസ മന്ത്രിയിൽ നിന്ന്,
MLA പദവിയിൽ നിന്ന്
വീട്ടിലെത്തുമ്പോൾ
ഒരു വസ്ത്രം മാറിയ ലാഘവത്തോടെ അയാൾ
അയാളിലേക്ക് ഇറങ്ങുകയാണ് ….
പാർലമെന്റ് എന്ന പന്നി കൂട്
മുഷിപ്പിക്കുന്ന മനുഷ്യരുണ്ടാകും,
എന്നാൽ കമ്മ്യൂണിസ്റ്റുകൾക്കത്
പാർട്ടി ഏൽപ്പിക്കുന്ന സമരമുഖം മാത്രമാണ് ….
കേരളത്തിന്റെ പൊതു വിദ്യഭ്യാസ മേഖലയെ ഒന്നാം സ്ഥാനത്തിന്റെ മികവിലേക്ക് നയിച്ച മനുഷ്യൻ
സൈക്കിളിൽ നീങ്ങുന്ന കാഴ്ച …
ദിവസങ്ങൾക്ക് മുൻപ് വരെ കേരളത്തിലെ മന്ത്രിയായിരുന്നൊരാൾ ….
Discussion about this post