മുംബൈ: മലാഡിലെ ബേക്കറിയില്‍ നിന്ന് കഞ്ചാവ് ചേര്‍ത്ത കേക്കുകള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ഒരു സ്ത്രീ ്ടക്കം മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി.)ആണ് കഞ്ചാവ് ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തത്.
കഞ്ചാവ് ചേര്‍ത്ത ഭക്ഷ്യ ഉല്പന്നങ്ങള് പിടിച്ചെടുക്കുന്നത് ഇന്ത്യയിലെ ആദ്യ സംഭവമാണെന്ന് എന്‍സിബി പറയുന്നു. എന്‍.സി.ബിയുടെ സോണല്‍ യൂണിറ്റിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മലാഡിലെ ബേക്കറിയില്‍ ശനിയാഴ്ച രാത്രി വൈകി റെയ്ഡ് നടത്തിയത്. റെയ്ഡില്‍ 830 ഗ്രാം ഭാരമുള്ള 10 കഞ്ചാവ് അധിഷ്ഠിത ബ്രൗണി കേക്കുകളും 35 ഗ്രാം കഞ്ചാവുകളുമാണ് റെയ്ഡില്‍ കണ്ടെടുത്തത്.
ബേക്കറി ജീവനക്കാരനായ ഒരാളെ 125 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ശനിയാഴ്ച രാത്രി എന്‍.സി.ബി. അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലും അന്വേഷണവുമാണ് കഞ്ചാവ് കലര്‍ത്തിയ ഭക്ഷ്യവസ്തുക്കളിലേയ്ക്ക് എത്തിച്ചത്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച എന്‍.സി.ബി. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്ത് വരികയാണ്.
ബേക്ക് ചെയ്ത പലഹാരങ്ങള്‍, മിഠായികള്‍, ചിപ്സ് അടക്കമുള്ളവ കഞ്ചാവ് കലര്‍ത്തി ഉപയോഗിക്കാറുണ്ടെന്നും അത് തിരിച്ചറിയാന്‍ സാധിച്ചെക്കില്ലെന്നും എന്‍സിബി പറഞ്ഞു.
Discussion about this post