കൊച്ചി: കിറ്റെക്സ് കമ്പനിയിലെ തൊഴിലാളികളുടെ താമസ സ്ഥലം ശോചനീയാവസ്ഥയിലാണെന്ന പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്ക് എതിരെ കിറ്റെക്സ് മാനേജിങ് ഡയറക്ടർ സാബു എം ജേക്കബ് രംഗത്ത്. 15,000 പേർക്ക് ജോലി നൽകുന്നതിന്റെ പേരിലാണ് തങ്ങൾക്കെതിരെ ഉദ്യോഗസ്ഥരുടെ അനാവശ്യ പരിശോധനയെന്നാണ് സാബു എം ജേകബിന്റെ ആരോപണം. ആർക്കും ഒരു പ്രയാജനവുമില്ലാത്ത കുറെ പാഴ്ജന്മങ്ങളാണ് കേരളത്തിന്റെ ശാപമെന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സാബുവിന്റെ പ്രതികരണം.
‘ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിവിധ വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥരാണ് കിറ്റെക്സിൽ തുടർച്ചയായി പരിശോധന നടത്തിയത്. ആർക്കും നെഞ്ചത്ത് കയറിയിരുന്ന് നിരങ്ങാവുന്ന ഒരു വർഗമാണല്ലോ വ്യവസായികൾ. കള്ളന്മാരേയും കൊള്ളക്കാരേയും പിടിക്കാൻ വരുന്ന മാതിരി ആയിരുന്നു വരവും പരിശോധനയും എല്ലാം. പരിശോധന നടത്തിയവരെല്ലാം ഞങ്ങളിൽ കണ്ടുപിടിച്ച ഏകകുറ്റം 15,000 പേർക്ക് ജോലി കൊടുക്കുന്ന എന്ന അപരാധമാണ്. അതും കേരളത്തിൽ. ഇങ്ങനെയൊരാളെ വെറുതെവിടരുത്. പിടിച്ചകത്തിടണം. പൂട്ടിക്കണം. എന്തുകൊണ്ട് ഈ ഉദ്യോഗസ്ഥർ കേരളത്തിലെ മറ്റു വ്യവസായ സ്ഥാപനങ്ങളിൽ ഇതേ രീതിയിൽ പരിശോധന നടത്തുന്നില്ല? എന്തുകൊണ്ട് കിറ്റെക്സിൽ മാത്രം കയറി പരിശോധനകൾ നടത്തുന്നു. നിയമം എല്ലാവർക്കും ഒരു പോലെയല്ലേ വേണ്ടത്?’- സാബു എം ജേക്കബ് കുറിക്കുന്നു.
ഇവിടെ കുറെ ആളുകളുണ്ട് കിറ്റെക്സിലെ തൊഴിലാളികളെ കുറിച്ച് നോക്കലാണ് പണിയെന്നും ഇതൊക്കെ സോഷ്യൽമീഡിയയിൽ തട്ടിവിടുമെന്നും സാബു ജേക്കബ് കുറ്റപ്പെടുത്തുന്നു. കിറ്റെക്സിലെ തൊഴിലാളികളെ കുറിച്ച് എന്തൊരു ജാഗ്രതയാണിവർക്ക് സ്വന്തം വീട്ടിലുള്ളവരുടെ കാര്യത്തിൽ പോലും ഇത്ര ശുഷ്കാന്തി ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.
മറ്റുള്ളവരുടെ വിയർപ്പിന്റെ ഫലം തിന്നു ജിവിക്കുകയല്ലാതെ ഒരാൾക്കെങ്കിലും ഒരു ദിവസത്തെ തൊഴിൽ കൊടുത്തിട്ടുണ്ടോ? ആർക്കും പ്രയോദനമില്ലാത്ത കുറെ പാഴ്ജന്മങ്ങൾ. ഇവരാണ് കേരള്തതിന്റെ ശആപമെന്നും സാബു ജേക്കബ് കുറ്റപ്പെടുത്തുന്നു. എന്റെ ഫാക്ടറിയിൽ സൗകര്യം പോര എന്ന് പറയുന്നവർ സ്വന്തമായി ഒരെണ്ണം ഉണ്ടാക്കി പത്ത് പേർക്കെങ്കിലും തൊഴിലും താമസവും ഭക്ഷണവും താമസവും ഒക്കെ നൽകട്ടെ എന്നിട്ടാകാം വാചകമടി എന്നും കുറിപ്പിൽ പറയുന്നു.
നേരത്തെ എറണാകുളം കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ തൊഴിൽ വകുപ്പും പോലീസും പരിശോധന നടത്തിയിരുന്നു. കിഴക്കമ്പലത്തെ കമ്പനി വളപ്പിലെ തൊഴിലാളി ലയങ്ങളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ലേബർ ഓഫീസർമാരുടേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തിയത്. ഇതിനെതിരെയാണ് സാബു എം ജേക്കബിന്റെ ഫേസ്ബുക്ക് കുറിപ്പ്.
സാബു എം ജേക്കബിന്റെ കുറിപ്പ്:
Discussion about this post