കോഴിക്കോട്: വീണ്ടും സംസ്ഥാനത്തു ബ്ലാക്ക് ഫംഗസ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വടകര ചോറോട് സ്വദേശി നാസർ (56) ആണ് കോവിഡ് മുക്തനായതിന് പിന്നാലെ ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചത്.
ശ്വാസകോശപ്രശ്നങ്ങളെ തുടർന്ന് മെയ് 24നാണ് നാസറിനെ മെഡിക്കൽ കോളേജ് ഇഎൻടി വാർഡിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
രോഗിക്ക് സിടി സ്കാനും എൻഡോസ്കോപ്പിയും ചെയ്യാൻ സാധിക്കാത്ത അവസ്ഥയായിരുന്നതിനാൽ ശ്വാസകോശത്തിൽ ഫംഗസ് ബാധയുണ്ടെന്ന് അറിയാൻ കഴിഞ്ഞില്ല.
ആദ്യ കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും പിന്നീട് രോഗി നെഗറ്റീവ് ആയിരുന്നു.
Discussion about this post