വാഷിംഗ്ണ് : വുഹാനിലെ വൈറോളജി ലാബ് ജീവനക്കാര്‍ കോവിഡ് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് നടത്തിയ ചികിത്സയുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്ന് ചൈനയോടാവശ്യപ്പെട്ട് യുഎസ് പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധന്‍ ആന്റണി ഫൗച്ചി.
2019ല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാര്‍ നടത്തിയ പരിശോനയുടെ റിപ്പോര്‍ട്ടുകള്‍ തനിക്ക് കാണണമെന്നും എന്ത് അസുഖത്തിനാണ് അവര്‍ ചികിത്സ തേടിയതെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും ഫൗച്ചി അറിയിച്ചു. വൈറസിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ച് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധന തുടരുന്നതിനിടെയാണ് ഫൗച്ചിയുടെ പ്രസ്താവന.
കോവിഡ് പടര്‍ന്നത് ചൈനയിലെ ലാബില്‍ നിന്നാണെന്ന വാദം ശരിവയ്ക്കുന്ന നിരവധി പഠനങ്ങളാണ് യുഎസില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോവിഡ് ലോകത്ത് പടര്‍ന്ന് പിടിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വുഹാന്‍ ലാബിലെ ഗവേഷകര്‍ ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കോവിഡിന്റെ പ്രാരംഭഘട്ടത്തില്‍ വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് പഠിക്കാന്‍ വുഹാനിലെത്തിയ ഗവേഷകര്‍ക്ക് ചൈന അവശ്യരേഖകള്‍ കൈമാറാതിരുന്നതും പകര്‍ച്ചവ്യാധിയില്‍ ചൈനയ്ക്കുള്ള പങ്കിനെക്കുറിച്ച് സംശയം സൃഷ്ടിച്ചിരുന്നു.ഇതേസമയം ആരോപണങ്ങളെല്ലാം തന്നെ നിഷേധിക്കുന്ന നിലപാടാണ് ചൈന തുടരുന്നത്.
Discussion about this post