മലയാളികളുടെ പ്രിയ താരമായ ആഹാന കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് . എപ്പോഴും സ്വന്തം വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനോടൊപ്പം ആരാധകരുടെ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാനും അഹാന ശ്രദ്ധിക്കാറുണ്ട്.
അഹാനയുടെ ചില പ്രതികരങ്ങള്‍ രൂക്ഷമായ വിമര്‍ശനങ്ങളും ട്രോളുകളുമൊക്കെ ഉണ്ടായിട്ടുമുണ്ട്. ഇത്തവണ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത് അഹാനയുടെഅച്ഛന് കൃഷ്ണകുമാറായിരുന്നു. ഇതോടെ അഹാനയുടെ രാഷ്ട്രീയം സംബന്ധിച്ചും ചോദ്യങ്ങള്‍ ഉണ്ടാവാറുണ്ട്.
‘നിങ്ങള്‍ ബിജെപിയാണോ’ എന്ന ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിന് താഴെയുള്ള കമന്റിന് അഹാന മറുപടി നല്കി- ‘ഞാന്‍ മനുഷ്യനാണ്. കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യനാകാനാണ് ശ്രമിക്കുന്നത്. നിങ്ങളോ?’. ചോദ്യംചോദിച്ചയാള് കമന്റ് ഡിലീറ്റ് ചെയ്തെന്ന് അഹാന പറഞ്ഞു- ‘എന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഒരാള്‍ ഈ ചോദ്യം ചോദിച്ചു. ഞാന്‍ മറുപടിയും കൊടുത്തു. ഇത് ശ്രദ്ധ പിടിച്ച് പറ്റാനുള്ള വിലകുറഞ്ഞ രീതികളാണ്. അതുകൊണ്ടാവും അയാള്‍ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്തായാലും ഇതേ സംശയമുള്ള എല്ലാവരോടും എനിക്ക് ഈ മറുപടി മാത്രനാണ് പറയാനുള്ളതെന്നും അഹാന പറഞ്ഞു.
Discussion about this post