തിരുവനന്തപുരം: ശബരിമല വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എകെജി സെന്റര്‍ അടക്കം പിണറായി വിജയന്റെ സര്‍വതും അയ്യപ്പ ഭക്തര്‍ അടിച്ചു തരിപ്പണമാക്കുമെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്. യതീഷ് ചന്ദ്രയെക്കൊണ്ട് ബിജെപി സല്യൂട്ട് അടിപ്പിക്കുമെന്നും എഎന്‍ രാധാകൃഷ്ണന് പറഞ്ഞു.
ഗുണ്ടകളായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും രാധാകൃഷ്ണന് ആരോപിച്ചു. പോത്തന്‍കോട് നടന്ന പ്രസംഗത്തിലാണ് എഎന്‍ രാധാകൃഷ്ണന്റെ വിവാദ പരാമര്‍ശം.
Discussion about this post