കൊച്ചി: ലക്ഷദ്വീപിൽ അസ്വസ്ഥരായ ജനങ്ങൾക്ക് വേണ്ടി സംസാരിച്ചതിന് സംഘപരിവാറിന്റെ ആക്രമണം നേരിടുകയാണ് നടൻ പൃഥ്വിരാജ്. അദ്ദേഹത്തെ അനുകൂലിച്ച് സിനിമാ മേഖലയിലെ നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പൃഥ്വിരാജിന്റെ നയങ്ങളെ എതിർത്തും എന്നാൽ അദ്ദേഹത്തിന് എതിരെയുള്ള സൈബർ ആക്രമണങ്ങളെ തള്ളിക്കളഞ്ഞും രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ മേജർ രവി.
പൃഥ്വിരാജ് ചെയ്തത് 100 ശതമാനം തെറ്റാണെന്നും എങ്കിലും പൃഥ്വിയെ തെറിവിളിക്കുന്നതിനെ അംഗീകരിക്കിനാകില്ലന്നാണ് മേജർ രവിയുടെ പ്രതികരണം. അനാർക്കലി എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് അനുഭവിച്ച ബുദ്ധിമുട്ടുകൾ പൃഥ്വിരാജിനും അറിയാവുന്നതാണ്, എങ്കിലും എല്ലാവരെയും പോലെ പൃഥ്വിരാജിനും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും അയാളെ തെറി വിളിക്കാനുള്ള അവകാശം ഇല്ലെന്നും മേജർ രവി റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.
മേജർ രവിയുടെ പ്രതികരണം:
രാജുവിനെ തെറി വിളിക്കാനുള്ള അവകാശം ആർക്കുമില്ല. രാജു ആരെയും തെറി വിളിച്ചിട്ടില്ല. അതുകൊണ്ട് ഒരു സോഷ്യൽ മീഡിയയിൽ നിങ്ങൾക്ക് തോന്നുന്നത് എന്തും ചെയ്യാമെന്ന സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതുന്നത് തെറ്റാണ്. നാളെ നിങ്ങൾ പ്രധാനമന്ത്രിയെ തെറി വിളിക്കും. ഇതൊക്കെ കേസില്ലാതെ പോകുന്നത് ചെയ്യാറില്ല എന്നതാണ്. രാജുവിനെ ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല എന്ന് തന്നെ വെച്ചോ പക്ഷേ രാജുവിനെ തെറി വിളിക്കുന്നവരെ ഞാൻ സപ്പോർട്ട് ചെയ്യില്ല. രാജുവിന് അയാൾക്ക് പറയാനുള്ളത് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇപ്പോൾ രാജുവിന്റെ കാര്യം എന്തെന്നാൽ രാജു രാജുവിന്റേതായ അഭിപ്രായം പറയാം.
അനാർക്കലി എന്ന സിനിമ ഷൂട്ട് ചെയ്യാൻ വേണ്ടിയിട്ട് കഷ്ടപ്പെട്ടിട്ടുള്ളത് എത്രെയെന്ന് രാജുവിനും അറിയാം രാജു തന്റെ പേർസണൽ ആയിട്ടുള്ള കാര്യങ്ങൾ സംസാരിച്ചു. പക്ഷെ അവിടെ എന്നെ വേദനിപ്പിക്കുന്ന കാര്യം എന്തെന്നാൽ സോഷ്യൽ മീഡിയയിൽ ഫേസ് ഇല്ലാതെ എന്ത് കമന്റും ഇടാം എന്ന ധാരണ തെറ്റാണ്. അത് ഞാനും അനുഭവിച്ചിട്ടുള്ളതാണ്. അതും ഞാനും ചെയ്യാത്ത തെറ്റാണ്. രാജു ചെയ്തത് തെറ്റാണ് എന്ന് നൂറു ശതമാനം പറയുകയാണെങ്കിൽ കൂടെ ഞാൻ രാജുവിനെ സപ്പോർട്ട് ചെയ്യും.’
Discussion about this post