ചെന്നൈ: കൊവിഡ് 19ന്റെ രണ്ടാംതരംഗത്തില്‍ രാജ്യം ലോക് ഡൗണ്‍ പോലുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് പൊരുതുകയാണ്. എന്നാല്‍ പലപ്പോഴും ജനം ഇത്തരം പോരാട്ടങ്ങളില്‍ വിമുഖത കാണിക്കുന്നുണ്ട്. അത്തരത്തിലൊരു കുടുംബത്തിന് പോലീസ് നല്കിയ പണിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
സമ്പൂര്‍ണ ലോക്ഡൗണില്‍ ആശുപത്രിയിലേക്കാണെന്ന വ്യാജേന കാറില്‍വന്ന സംഘത്തെ ആംബുലന്‍സില്‍ കയറ്റിവിട്ടാണ് പോലീസ് കള്ളത്തരം പൊളിച്ചത്. തമിഴ്നാട് പോലീസ് ആണ് കള്ളത്തരം വ്യത്യസ്ത രീതിയില്‍ പൊളിച്ചത്. കടലൂരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.
സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലിരിക്കെ കാറില്‍ വന്ന സ്ത്രീകളടക്കമുള്ള അഞ്ചംഗ സംഘത്തെയാണ് പോലീസ് തടഞ്ഞത്. യാത്രക്കായി ഇ-പാസ് ഉണ്ടായിരുന്നില്ല. പുതുച്ചേരിയിലെ ആശുപത്രിയിലേക്ക് അടിയന്തരമായി പോവുകയാണെന്നാണ് സംഘം പോലീസിനോട് പറഞ്ഞത്. എന്നാല്‍ പട്ടുസാരി ധരിച്ച് ഒരുങ്ങിയിരിക്കുന്ന സ്ത്രീയെ കണ്ട് സംശയം തോന്നിയ പോലീസ് ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ് വിളിച്ചുനല്കാമെന്ന് പറയുകയായിരുന്നു.
അത്രനേരം രോഗം തനിക്കാണെന്ന് പറഞ്ഞിരുന്ന സ്ത്രീ അതോടെ കഥ മാറ്റി അസുഖം ഭര്‍ത്താവിനാണെന്ന് പറഞ്ഞു. എന്തായാലും ആംബുലന്‍സ് വിളിച്ചുവരുത്തിയ പോലീസ് സംഘത്തെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേയ്ക്ക് അയക്കുകയായിരുന്നുയ എന്നാല്‍ പാതിവഴിയില്‍, തങ്ങള്‍ക്ക് അസുഖമില്ലെന്നും ചിദംബരത്ത് ഒരു കല്യാണത്തിന് പോയിട്ട് തിരിച്ച് പുതുച്ചേരിയിലെ വീട്ടിലേക്ക് പോവുകയാണെന്നും ആംബുലന്‍സ് ഡ്രൈവറോട് സംഘം സത്യം വെളിപ്പെടുത്തു.
ആശുപത്രിയിലെത്തിക്കാതെ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു. എന്നാല്‍, ആംബുലന്‍സ് ഡ്രൈവര്‍ ഈ വിവരമെല്ലാം പോലീസിനെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘത്തിലെ അഞ്ച് പേര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Discussion about this post