കീരിത്തോട്: ഇസ്രയേലിൽ ഹമാസിന്റെ ആക്രമണത്തിൽ താമസസ്ഥലത്ത് റോക്കറ്റ് പതിച്ച് കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ വീട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സന്ദർശിച്ചു.
വെള്ളിയാഴ്ച രാവിലെ 10.18നാണ് അദ്ദേഹം ഇടുക്കി കീരിത്തോടുള്ള സൗമ്യയുടെ വീട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവ് സന്തോഷിനേയും കുടുംബത്തേയും ആശ്വസിപ്പിച്ച അദ്ദേഹം പ്രധാനമന്ത്രിയുടെ പ്രതിനിധിയായാണ് താൻ എത്തിയിരിക്കുന്നതെന്ന് അറിയിച്ചു.
കുടുംബത്തിന് എല്ലാവിധ പിന്തുണയും കുടുംബത്തിന് അദ്ദേഹം വാഗ്ദാനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെഎസ് അജി, ഇടുക്കിയിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന സംഗീതാ വിശ്വനാഥ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Discussion about this post