നിയുക്ത ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന് ആശംസകള്‍ നേര്‍ന്ന് നടി റിമ കല്ലിങ്കലും നടന് അജു വര്‍ഗീസും. ഫേസ്ബുക്കിലൂടെയാണ് ഇരുവരും ആശംസ നേര്‍ന്ന് രംഗത്തെത്തിയത്. വെള്ളപ്പൊക്ക ദുരിതാശ്വാസ വേളയില്‍ വീണ ജോര്‍ജിന്റെ ശക്തവും ആത്മാര്‍ത്ഥയുമുള്ള നേതൃത്വത്തെ സ്നേഹപൂര്‍വ്വം ഓര്‍മ്മിക്കുന്നതായി റിമ കല്ലിങ്കല്‍ കുറിച്ചു. ഒപ്പം പ്രവര്‍ത്തന സമയത്ത് എടുത്ത ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, അജു അഭിസംബോധന ചെയ്തതാകട്ടെ ടീച്ചറുടെ പിന്‍ഗാമിയെന്നാണ്. ‘ടീച്ചറുടെ പിന്‍ഗാമി..കേരളത്തിന്റെ അടുത്ത ആരോഗ്യമന്ത്രി…ആറന്മുളയുടെ സ്വന്തം വീണാജോര്‍ജ്. MSC ഫിസിക്സ്, ബി. എഡ് എന്നിവയില്‍ റാങ്കോടെ വിജയം. ഇന്ത്യാവിഷന്, മനോരമ, കൈരളി, റിപ്പോര്‍ട്ടര്‍, ടിവി ന്യൂ ചാനലുകളില്‍ 16 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു.
ഒരു മാധ്യമ സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ആദ്യ മാധ്യമ പ്രവര്‍ത്തക. കേരളസാങ്കേതിക സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം. പത്തനംതിട്ട ജില്ലയിലെ ആദ്യ വനിതാമന്ത്രി. നിയുക്തആരോഗ്യമന്ത്രിക്ക് ആശംസകള്‍’, എന്ന് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു.
Discussion about this post