ന്യൂഡല്‍ഹി: കൊവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ജൂനിയര്‍ ഡോക്ടര്‍ മരണപ്പെട്ടു. ഡല്‍ഹിയിലെ പ്രധാന കോവിഡ് ചികിത്സാകേന്ദ്രങ്ങളിലൊന്നായ ഗുരു തേജ് ബഹാദുര്‍ ആശുപത്രിയിലെ ജൂനിയര്‍ റെസിഡന്റ് ഡോക്ടറായ അനസ് മുജാഹിദ് ആണ് മരണപ്പെട്ടത്. ഒരാഴ്ച മുന്‍പാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. ഇപ്പോള്‍ തീരാനോവായി മാറിയിരിക്കുകയാണ് ഡോ. അനസ്.
വൈറസ് ബാധ സ്ഥിരീകരിച്ച് മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോഴായിരുന്നു രോഗം മൂര്‍ച്ഛിച്ച് മുന്നണിപ്പോരാളിയായ ഡോക്ടര്‍ മരണത്തിന് കീഴടങ്ങിയത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ജീവന് നഷ്ടമായ 244 ഡോക്ടര്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയായിരുന്നു ഡോ. അനസ്. തൊണ്ടവേദന ഉള്‍പ്പെടെ വൈറസ് ബാധയുടെ നേരിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ഡോ. അനസിന് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് ബാധയില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന പെട്ടെന്നുള്ള രോഗമൂര്‍ച്ഛയില്‍ മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു അനസിന്റെ മരണം. ഡോ. അനസ് വാക്സിന് സ്വീകരിച്ചിരുന്നില്ല. അനസ് മരിച്ച് ഒരാഴ്ച പിന്നിട്ടിട്ടും സഹപ്രവര്‍ത്തനായ ഡോ. ആമിര്‍ സൊഹൈല്‍ ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.
ഗുരുതരമായ ഒരു ലക്ഷണങ്ങളും അനസില്‍ പ്രകടമായിരുന്നില്ല. മറ്റേതെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ അനസിനുണ്ടായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പറയുന്നു. പക്ഷെ, ഇതെങ്ങനെ സംഭവിച്ചു എന്ന കാര്യം ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ല- ഡോ. ആമിര്‍ സുബൈല്‍ പറയുന്നു. അനസ് മാത്രമല്ല താനുള്‍പ്പെടെ പല സഹപ്രവര്‍ത്തകരും വാക്സിനെടുത്തിട്ടില്ലെന്ന് ഡോ. ആമിര്‍ കൂട്ടിച്ചേര്‍ത്തു.
മേയ് പതിനാറിന് മാത്രം രാജ്യത്തുടനീളം മരിച്ചത് അമ്പത് ഡോക്ടര്‍മാരാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന് വ്യക്തമാക്കി. രാജ്യം മുള്‍മുനയില്‍ നില്‍ക്കുന്നുവെന്ന് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ കൊല്ലം 736 ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് ബാധ മൂലം മരണപ്പെട്ടത്. കാവിഡ് ബാധിച്ച് രാജ്യത്ത് ഇതു വരെ മരിച്ച ഡോക്ടര്‍മാരുടെ എണ്ണം രാജ്യത്ത് ആയിരം കടന്നു. ഞായറാഴ്ച മാത്രം കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത് അമ്പത് ഡോക്ടര്‍മാരാണ്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ജീവഹാനി സംഭവിച്ച 244 ഡോക്ടര്‍മാരില്‍ 69 പേര് ബിഹാറില്‍ നിന്നാണ്. ഉത്തര്‍പ്രദേശില്‍ 34 ഡോക്ടര്‍മാരും ഡല്‍ഹിയില്‍ 27 ഡോക്ടര്‍മാരുമാണ് കൊവിഡ് മരണത്തിന് കീഴടങ്ങിയത്.
Discussion about this post