കൊവിഡ് രണ്ടാം തരംഗം ഉയര്‍ത്തെണീറ്റ സിനിമാ മേഖലയ്ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. രണ്ടാം വ്യാപനത്തില്‍ സിനിമാ വ്യവസായം ഒന്നടങ്കം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ പലര്‍ക്കും വന്‍ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അക്കൂട്ടത്തില്‍ ദിവസവും മൂന്ന് ലക്ഷത്തോളം രൂപ നഷ്ടവന്നിരിക്കുകയാണ് സഞ്ജയ് ലീല ബന്‍സാലിക്ക്.
ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ഗംഗുഭായ് കത്ത്യവാടിയുടെ ചിത്രീകരണം മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കാതെ സിനിമയുടെ സെറ്റ് പൊളിക്കാന്‍ സാധിക്കുകയില്ല. മുംബൈയില്‍ സെറ്റ് പണിതിരിക്കുന്ന സ്ഥലത്തിന് മൂന്ന് ലക്ഷം രൂപ വീതമാണ് ദിവസവാടക.
സെറ്റ് പൊളിച്ചു മാറ്റാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വാടക നല്‍കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ബന്‍സാലി. ഇതാണ് ഇപ്പോള്‍ തിരിച്ചടിയാകുന്നത്. മാഫിയ ക്വീന്‍സ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമണ്‍ ഫ്രം ദ ഗ്യാങ്‌ലാന്‍ഡ്‌സ് എന്ന പേരില്‍ ഹുസൈന്‍ സെയ്ദി, ജെയിന്‍ ബോര്‍ഗസ് എന്നിവര്‍ രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്.
ബോംബെ നഗരത്തെ വിറപ്പിച്ച 13 വനിതകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. ഈ പുസ്തകത്തിലെ ഒരധ്യായമാണ് സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമയ്ക്കായി എടുത്തിരിക്കുന്നത്. മാഫിയ ക്വീന്‍ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.
Discussion about this post