റൂറല്‍ ഡെവലപ്മെന്റ് സെക്ടറില്‍ ജോലി ചെയ്തിരുന്ന രാധിക സുരി, ‘ഒന്നെഴുതി നോക്കാം’ എന്ന ചിന്തയിലാണ് സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്നത്. പഠിക്കാന്‍ തുടങ്ങിയതോടെ ഒരു കാര്യം രാധികയ്ക്ക് മനസ്സിലായി. സിവില്‍ സര്‍വീസ് കിട്ടിയില്ലെങ്കില്‍ തന്നെയും ഇതിനായി ചിലവഴിച്ച സമയം വെറുതെ ആവില്ല. കാരണം അത്രത്തോളം അറിവ് നേടിയാണ് ഓരോ മത്സരാര്‍ഥിയും പരീക്ഷകളെ നേരിടുന്നത്. അതിലുപരി നമ്മളെന്താണ്, നമ്മുടെ പ്ളസ് പോയിന്റസ് എന്താണ് എന്നറിയുക, നമ്മെത്തന്നെ വിശ്വസിക്കാന്‍ പഠിക്കുക ഒക്കെ സിവില്‍ സര്‍വീസ് പരിശീലനത്തിന്റെ ഭാഗമാണ്. ഇവയൊന്നും തന്നെ ജീവിതത്തില്‍ വെറുതെ ആയിപ്പോവില്ലെന്ന ഉത്തമബോധ്യം രാധികയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഔട്ട്പുട്ട് എന്ത് തന്നെയായാലും തനിക്ക് ഗുണകരമാവുമെന്ന ഉറപ്പിലായിരുന്നു രാധികയുടെ തയ്യാറെടുപ്പുകള്‍.
സിവില്‍ സര്‍വീസിനായുള്ള തയ്യാറെടുപ്പില്‍ മാതൃകാ പരീക്ഷകള്‍ക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ചോദിച്ചാല്‍ അതിനാണ് ഏറ്റവും പ്രാധാന്യം എന്ന് രാധിക പറയും.
സിവില്‍ സര്‍വീസ് പഠനത്തിന് തിരുവനന്തപുരത്ത് ഐലേണ്‍ ഐഎഎസ് അക്കാദമി തിരഞ്ഞെടുത്തതിന്റെ ഗുണങ്ങളായി രാധിക കണക്കാക്കുന്നത് ഇവിടുത്തെ ചിട്ടയായ പഠനരീതിയും കൃത്യമായ ടെസ്റ്റ് സീരീസുകളുമാണ്. സിവില്‍ സര്‍വീസ് പരീക്ഷകളെ നേരിടാന്‍ ടെസ്റ്റ് സീരീസുകള്‍ എഴുതുന്ന അത്രത്തോളം വലിയ തയ്യാറെടുപ്പ് വേറെയില്ല എന്നാണ് രാധികയുടെ അഭിപ്രായം.’എത്ര തന്നെ മോശം സ്കോറുകളില്‍ നിന്ന് തുടങ്ങിയാലും ഓരോ പരീക്ഷകളിലും ഇവ മെച്ചപ്പെട്ട് വരുന്നത് കാണാന്‍ സാധിക്കും. ഇത് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. ” രാധിക പറയുന്നു.
പരീക്ഷ എന്താണ് ഡിമാന്‍ഡ് ചെയ്യുന്നത് എന്നറിയാനാണ് രാധിക ആദ്യം ശ്രമിച്ചത്. ഒരുപാട് വായിച്ച് പഠിക്കാതെ വേണ്ടതെന്താണെന്ന് മനസ്സിലാക്കി അത് പഠിച്ചാല്‍ സമയവും ലാഭിക്കാം കഷ്ടപ്പാടും കുറയ്ക്കാം എന്നതാണ് രാധികയുടെ ടെക്നിക്ക്. ആസ്വദിച്ച് പഠിക്കലാണ് മറ്റൊരു വഴി. പത്രവായനയ്ക്കും സമയം കണ്ടെത്തണം. വാര്‍ത്തകള്‍ക്കായി വെബ്സൈറ്റുകള്‍ പരതാതെ പത്രം വായിക്കുന്നത് പരീക്ഷകള്‍ക്ക് ഏറെ ഗുണം ചെയ്യും എന്നാണ് രാധികയുടെ അഭിപ്രായം.
ആദ്യമൊക്കെ തനിക്കറിയാവുന്നതെല്ലാം കൊണ്ട് പാരഗ്രഫുകള് നിറച്ച് ഉത്തരമെഴുതുന്നതായിരുന്നു രാധികയുടെ രീതി. പിന്നീട് അക്കാദമിയിലെ പരിശീലനത്തിലൂടെ ആവശ്യമുള്ളത് മാത്രം എഴുതി ആളുകള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ ഉത്തരങ്ങള്‍ മോഡിഫൈ ചെയ്തെടുത്തു. സ്വന്തമായി നോട്ടുകള്‍ എഴുതി റിവൈസ് ചെയ്തായിരുന്നു രാധികയുടെ പഠനം. പരീക്ഷ അടുക്കുന്നതിനനുസരിച്ച് നോട്ടുകള്‍ കണ്ടന്‍സ്ഡ് ആകും. നന്നായി റിവിഷൻ ചെയ്തിരുന്നു എന്നതിനാൽ പരീക്ഷയുടെ തലേദിവസം എടുത്ത് നോക്കിയാലും ഈ നോട്ടുകള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചിരുന്നു.
ഇന്റര്‍വ്യൂവിന് പോകുന്നതിന് മുമ്പും നന്നായി തയ്യാറടെുത്തിരുന്നു. ബോര്‍ഡ് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ സ്വയം ചോദിച്ച് പഠിച്ചായിരുന്നു തയ്യാറെടുപ്പ്. ഡാഫ് നന്നായി അനലൈസ് ചെയ്യുകയാണ് ഇന്റര്‍വ്യൂവിനായി ചെയ്യാവുന്ന മികച്ച തയ്യാറെടുപ്പ് എന്നാണ് രാധിക പറയുന്നത്. നമ്മളെ നാം തന്നെ നന്നായി മനസ്സിലാക്കിയാലേ നമ്മളെന്താണെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ സാധിക്കൂ എന്നാണ് രാധികയുടെ അഭിപ്രായം. ‘ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ സ്വയം ചോദിച്ച് പഠിച്ചത് ഇന്റര്‍വ്യൂവിലെ പെര്‍ഫോമന്‍സിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ഞാനെന്നോട് തന്നെ ചോദ്യങ്ങള്‍ ചോദിക്കും. ഉത്തരവും പറയും. ആ ഉത്തരത്തില്‍ നിന്ന് വന്നേക്കാവുന്ന ചോദ്യങ്ങളും സങ്കല്പിച്ചെടുക്കും. അത് വലിയ ഗുണം ചെയ്തു.ഡാഫ് അനാലിസിസിന് ഐലേണിലെ മെന്റര്‍ ഷിനാസ് സര് ഒരുപാട് സഹായിച്ചിട്ടുണ്ട്.”-രാധിക പറയുന്നു.
അക്കാദമിയിലെ പരിശീലനത്തിടയില്‍ ഒരു ദിവസം എന്താണ് എല്ലാവരുടെയും ലക്ഷ്യമെന്ന് ഒരു ചോദ്യം ചോദിക്കുകയുണ്ടായി. മിക്കവരും ഉയര്‍ന്ന മാര്‍ക്ക് സ്കോര്‍ ചെയ്യണം എന്നാണ് പറഞ്ഞത്. ഞാന്‍ പരീക്ഷ ക്ളിയര്‍ ചെയ്യണമെന്നും. ചിലപ്പോള്‍ സ്കോറുകളെപ്പറ്റി അധികം ഉത്കണ്ഠ ഇല്ലാതിരുന്നതാവാം ആസ്വദിച്ച് പഠിക്കാനും പരീക്ഷ നന്നായെഴുതാനും ഒക്കെ എന്നെ സഹായിച്ചത്. ഒരു പരീക്ഷയും നമ്മള് ആരെന്നുള്ളതിന്റെ അളവ് കോല് അല്ല. അവയെ വെറും പരീക്ഷകളായി മാത്രം കണ്ടാല്‍ വിജയത്തിലേക്കുള്ള ദൂരവും കുറയും.”- രാധിക കൂട്ടിച്ചേര്‍ത്തു.
2018 ല്‍ ആദ്യ അറ്റംപ്റ്റില്‍ തന്നെ ഓള് ഇന്ത്യ ലെവലില്‍ 425ാം റാങ്ക് നേടിയ രാധികയ്ക് ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസാണ് കിട്ടിയിരുന്നത്.
(* ബിഗ്ന്യൂസ് ലൈവും ഐലേൺ ഐഎഎസ് അക്കാദമിയും ചേർന്ന് നടത്തുന്ന സിവിൽ സർവീസ് മോട്ടിവേഷൻ പ്രോഗ്രാമിൽ നിന്ന്.)
*സിവിൽ സർവീസ് പഠനവുമായി ബന്ധപ്പെട്ട സ്കോളർഷിപ്പ് / ഓൺലൈൻ ക്ളാസ്സുകൾ / ക്ളാസ് റൂം ബാച്ചുകൾ/ ഓറിയെന്റേഷൻ വർക്ക്ഷോപ്പുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
📞 8089166792
Discussion about this post