ന്യൂഡൽഹി: കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ രാജീവ് സാതവ് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ദിവസങ്ങളായി ചികിത്സിലായിരുന്ന ഇദ്ദേഹം കോവിഡ് നെഗറ്റീവായിരുന്നെങ്കിലും ആരോഗ്യസ്ഥിതി വീണ്ടെടുത്തിരുന്നില്ല. തുടർന്ന് പൂണെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രാജീവ് സാതവ്.
ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണം തേടിയെത്തിയത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് വളരെയധികം അടുപ്പമുളള നേതാക്കളിലൊരാളായിരുന്നു രാജീവ് സാതവ്.
രാജീവിന്റെ മരണത്തിൽ കോൺഗ്രസ് നേതാക്കാൾ അനുശോചനം രേഖപ്പെടുത്തി. കോൺഗ്രസിന് മുൻനിര യോദ്ധാവും പ്രിയ സുഹൃത്തുമാണ് വിടവാങ്ങിയതെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ അനുശോചിച്ചു. നികത്താനാവാത്ത നഷ്ടമാണ് രാജീവിന്റെ വിയോഗം. അദ്ദേഹത്തിന്റെ മായാത്ത അർപ്പണബോധവും ജനപ്രീതിയുമെല്ലാം പാർട്ടിക്ക് തീരാനഷ്ടമാണ് കെസി വേണുഗോപാൽ ട്വിറ്ററിൽ കുറിച്ചു.
അതേസമയം, രാജ്യത്ത് 24മണിക്കൂറിനിടെ 4077പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 3,11,170 പേർക്ക് കോവിഡ് ബാധിച്ചു. രോഗമുക്തി നിരക്ക് ഉയരുന്നുണ്ടെങ്കിലും മരണനിരക്ക് പിടിച്ചുനിർത്താനാകുന്നില്ല.
Discussion about this post