യുണെറ്റഡ് നേഷന്‍സ്: ഇന്ത്യയില്‍ പിടിമുറുക്കിയിരിക്കുന്ന കൊവിഡ് മഹാമാരി രണ്ടാം വര്‍ഷം ആദ്യവര്‍ഷത്തേക്കാള്‍ മാരകമെന്ന് ലോകാരോഗ്യ സംഘടന. രാജ്യത്തെ കൊവിഡ് സാഹചര്യം ഏറെ ആശങ്കാജനകമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയര്‍ന്നു നില്‍ക്കുന്നത് ഭീതിജനകമാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.
ലോകാരോഗ്യ സംഘടന മേധാവിയുടെ വാക്കുകള്‍;
രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആയിരക്കണക്കിന് ഓക്സിജന്‍ കോണ്സണ്ട്രേറ്റര്, മൊബൈല്‍ ഫീല്‍ഡ് ആശുപത്രി ടെന്റ്, മാസ്ക്, മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഡബ്ല്യു.എച്ച്.ഒ. ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയേകിയ എല്ലാവരോടും നന്ദി അറിയിക്കുന്നു.
അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം ഇന്ത്യയില്‍ മാത്രമായി പരിമതിപ്പെടുന്നില്ല. നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്നാം, കംമ്പോഡിയ, തായ്ലാന്ഡ്, ഈജിപ്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പുതിയ കോവിഡ് കേസുകളും മരണങ്ങളും വര്‍ധിക്കുകയാണ്. ആഫ്രിക്കയിലെ ചില രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. ഈ രാജ്യങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലോകാരോഗ്യ സംഘടന നല്‍കും.
ആദ്യവര്‍ഷത്തേക്കാള്‍ കൂടുതല്‍ മാരകമായ കോവിഡ് രണ്ടാം മഹാമാരിയെയാണ് നമ്മള് നേരിടുന്നത്.വാക്സിന് വിതരണം പ്രധാന വെല്ലുവിളിയായി തുടരുകയാണ്. ആളുകളുടെ ജീവന് രക്ഷിച്ച് കോവിഡിനെ മറികടക്കാന്‍ പൊതുജനാരോഗ്യ നടപടികള്‍ക്കൊപ്പം വാക്സിനേഷന് മാത്രമാണ് ഒരേയൊരു വഴി.
Discussion about this post