തൃശൂര്‍: തൃശൂര്‍ ഡിസിസിയില്‍ വിഭാഗീയത രൂക്ഷം. ടിഎന്‍ പ്രതാപന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമകൃഷ്ണന് രാജി കത്ത് നല്‍കി. അതേസമയം രാജി മുല്ലപ്പിള്ളി സ്വീകരിച്ചില്ല.
സുധീരന്റെ നോമിനിയായി എത്തിയ പ്രതാപനെ എ,ഐ ഗ്രൂപ്പുകള്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തുന്നു എന്നതാണ് രാജിയിലേക്കുള്ള കാരണം.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് നടന്ന 5 സീറ്റിലും കോണ്‍ഗ്രസ് തോറ്റിരുന്നു.
സ്ഥിരം തോല്‍വികള്‍ തൃശൂര്‍ ജില്ലയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ മൂലമെന്ന ആരോപണവും ശക്തമാണ്. പുനഃസംഘടനയ്ക്ക് മുമ്പ് തന്നെ ജില്ലയില്‍ വിഭാഗീയത രൂക്ഷമാണ്.
Discussion about this post