ഭോപ്പാല്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് രോഗിയെ നഴ്സ് പീഡിപ്പിച്ചു. ആക്രമണം നടന്ന് 24 മണിക്കൂറിനുള്ളില്‍ രോഗിയായ യുവതി മരണത്തിന് കീഴടങ്ങി. ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ റിസര്‍ച്ച് സെന്ററിലാണ് സംഭവം. നഴ്സ് ജീവനക്കാരന് രോഗിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
അതേസമയം, പ്രതിയെ അറസ്റ്റ് ചെയ്ത് ഒരു മാസത്തിന് ശേഷമാണ് സംഭവം പോലീസ് പുറത്തുവിടുന്നത്. ഏപ്രില്‍ ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 43 വയസ്സുകാരിക്കാണ് പീഡനമേറ്റത്. സംഭവത്തില്‍ 40 വയസ്സുകാരന് സന്തോഷ് അഹിര്‍വാര്‍ ഇപ്പോള്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.
ഇതിനു മുന്‍പ് 24 വയസ്സുള്ള നഴ്സിനെയും ഇയാള്‍ പീഡിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 1984 ഭോപ്പാല്‍ ഗ്യാസ് ദുരന്തം അതിജീവിച്ച യുവതിയാണ് മരണപ്പെട്ടത്. ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പ്പിറ്റല്‍ റിസര്‍ച്ച് സെന്ററിലെ കോവിഡ് വാര്‍ഡുകളിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.
Discussion about this post