ന്യൂഡൽഹി: കോവിഡ് കേസുകളിൽ ഇനിയും ആശ്വസിക്കാനാകാതെ രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4120 പേർ മരിക്കുകയും ചെയ്തു. 3,52,181 പേർ രോഗമുക്തി നേടി.
ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 2,37,03,665 ആയി. 2,58,317 പേരാണ് ആകെ മരിച്ചത്. നിലവിൽ 37,10,525 പേർ ചികിത്സയിൽ തുടരുന്നുണ്ട്. മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത് 46,781. പിന്നാലെ 43,529 രോഗികളുമായി കേരളം രണ്ടാമതുണ്ട്.
24 മണിക്കൂറിനിടെ കർണാടകയിൽ 39,998ഉം തമിഴ്നാട്ടിൽ 30,355ഉം രോഗികളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. അതേസമയം, ഡൽഹിയിലും യുപിയിലും കോവിഡ് നിരക്ക് കുറഞ്ഞുവരുന്നത് നേരിയ ആശ്വാസമാകുന്നുണ്ട്.
ഡൽഹിയിൽ 13,287 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. യുപിയിൽ 18,125 പേർക്കാണ് രോഗബാധ.
Discussion about this post