ന്യൂഡൽഹി: കോവിഡ് ബാധിക്കാൻ കൂടുതൽ സാധ്യത എ ബി, ബി രക്തഗ്രൂപ്പുകളുള്ള ആളുകൾക്കാണെന്ന് പഠനം. മറ്റു രക്തഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് വരാനുള്ള സാധ്യത കൂടുതൽ എ ബി, ബി രക്തഗ്രൂപ്പുകൾക്കാണെന്ന് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) പഠനത്തിൽ പറയുന്നു.
‘ഒ’ രക്ത ഗ്രൂപ്പ് ഉള്ളവരിലാണ് ഏറ്റവും കുറവ് വൈറസ് ബാധിച്ചത്. ഈ ഗ്രൂപ്പുകാരിൽ തന്നെ അവരിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരോ അല്ലെങ്കിൽ നേരിയ ലക്ഷണങ്ങളുള്ളവരോ ആണെന്നും ഗവേഷണ പഠനത്തിൽ പറയുന്നു.
എ ബി രക്തഗ്രൂപ്പിലുള്ളവർക്കാണ് ഏറ്റവും കൂടുതൽ രോഗം ബാധിച്ചതെന്നും തൊട്ടുപിന്നിൽ ബി ഗ്രൂപ്പുകാരാണെന്നുമാണ് കണ്ടെത്തൽ. ഒ ഗ്രൂപ്പിലുള്ള ആളുകൾക്ക് ഏറ്റവും കുറഞ്ഞ സീറോ പോസിറ്റിവിറ്റി കാണിക്കുന്നുവെന്നും പഠനത്തിൽ പറയുന്നു.
സിഎസ്ഐആർ, രാജ്യവ്യാപകമായി സീറോ പോസിറ്റിവിറ്റി സർവേയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.
അതേസമയം, മാംസം കഴിക്കുന്നവർക്ക് സസ്യഭുക്കുകളേക്കാൾ കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നും ഈ പഠനം സൂചിപ്പിക്കുന്നു. സസ്യാഹാരത്തിൽ ഭക്ഷണത്തിൽ ഉയർന്ന ഫൈബർ അടങ്ങിയതാണ് രോഗപ്രതിരോധ പ്രതികരണത്തിലെ ഈ വ്യത്യസത്തിന് കാരണമെന്നാണ് പറയുന്നത്.
ഫൈബർ അടങ്ങിയ ഭക്ഷണക്രമം അണുബാധയ്ക്ക് ശേഷമുള്ള സങ്കീർണതകൾ തടയാനും അണുബാധ തടയാനും കഴിയും. രാജ്യത്താകമാനമുള്ള പതിനായിരത്തോളം പേരിൽ നിന്നുള്ള സാമ്പിളുകൾ 140ഓളം ഡോക്ടർമാർ വിശകലനം ചെയ്തെന്നും സിഎസ്ഐആർ പറയുന്നു.
Discussion about this post