ചെന്നൈ: കൊവിഡ് അതിരൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് തമിഴ്നാട്ടിലും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. 14 ദിവസത്തേയ്ക്കാണ് അടച്ചുപൂട്ടത്. മെയ് 10 മുതല്‍ ലോക്ഡൗണ്‍ ആരംഭിക്കും. തമിഴ്നാട് സര്‍ക്കാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം അവശ്യസേവനങ്ങള്‍ക്ക് അനുമതി നല്‍കുമെന്നും അധികൃതര്‍ അറിയിക്കുന്നു.
നിയന്ത്രണങ്ങള്‍ ഇങ്ങനെ;
പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം പച്ചക്കറി, പലചരക്ക്, മത്സ്യ- മാംസ കടകള്‍ക്ക് 12 മണി വരെ പ്രവര്‍ത്തിക്കാം. മറ്റ് കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ സമയത്ത്, അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. പെട്രോള്‍, ഡീസല്‍ പമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യവില്‍പ്പന ശാലകള്‍ 14 ദിവസത്തേക്ക് അടച്ചിടും. പാഴ്സല്‍ സേവനങ്ങള്‍ക്കായി മാത്രം റെസ്റ്റോറന്റുകള്‍ തുറക്കാന്‍ അനുവദിക്കും.
അവശ്യ സര്‍വീസില്‍പ്പെടാത്ത എല്ലാ സര്‍ക്കാര്‍ സേവനങ്ങളും പ്രവര്‍ത്തനം നിര്‍ത്തും. എന്നാല്‍ സെക്രട്ടേറിയറ്റ്, ആരോഗ്യം, റവന്യൂ, ദുരന്തനിവാരണം, പോലീസ്, അഗ്നിരക്ഷാസേന, ജയില്‍, പ്രാദേശിക ഭരണം, വൈദ്യുതി, പിഡബ്ല്യുഡി, സാമൂഹ്യക്ഷേമം, വനം വകുപ്പുകള്‍ പ്രവര്‍ത്തിക്കും. സിനിമാശാലകള്‍, മള്‍ട്ടിപ്ലക്സുകള്‍, തിയേറ്ററുകള്‍, ജിമ്മുകള്‍, വിനോദ ക്ലബ്ബുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, മീറ്റിംഗ് ഹാളുകള്‍ തുടങ്ങിയവയ്ക്ക് എര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരും.
Discussion about this post