കോട്ടയം: സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ മതപരിവര്‍ത്തനം നടത്തി വിവാഹിതയായ ഹാദിയയുടെ അച്ഛന് വൈക്കം സ്വദേശി അശോകന് ബിജെപിയില്‍ ചേര്‍ന്നു. വൈക്കത്ത് നടന്ന ശബരിമല സംരക്ഷണ സദസ്സില്‍ വച്ചാണ് അശോകന് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന് അശോകന് പാര്‍ട്ടി അംഗത്വം നല്കി.
നിരീശ്വര വാദിയായിരുന്ന അസോകന്‍ മകള്‍ അഖിലയുടെ മതപരിവര്‍ത്തനത്തിന് പിന്നാലെയാണ് ബിജെപിയോട് ചായ്വ് പ്രകടിപ്പിച്ചത്.
വളരെയേറെ വിവാദങ്ങള്‍ക്ക് ശേഷം സുപ്രീം കോടതി ഹാദിയയുടെ വിവാഹത്തിന് നിയമ സാധുത നല്‍കുകയായിരുന്നു. വിമുക്ത ഭടനായ അശോകന്റെയും പൊന്നമ്മയുടെയും ഏകമകളാണ് അഖില എന്ന ഹാദിയ.
Discussion about this post