കൊച്ചി: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ വന്ന യുവാവ് എടിഎം മെഷീന് തീയിട്ടു. കുസാറ്റ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എടിഎം മെഷീനാണ് യുവാവ് തീയിട്ടത്. ഞായറാഴ്ച രാത്രി 7.45ടെയാണ് സംഭവം.
എടിഎമ്മില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടതോടെ അധികൃതരെത്തി പരിശോധിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ സിസിടിവി പരിശോധിച്ചപ്പോള്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് കണ്ടെത്തി.
കുപ്പിയില്‍ കരുതിയ പെട്രോള്‍ പോലുള്ള ദ്രാവകം എടിഎമ്മിലേക്ക് ഒഴിച്ച് കത്തിക്കുകയായിരുന്നു. എന്നാല്‍ എടിഎം മെഷീനിലെ പണം കത്തി നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലന്ന് കളമശേരി പോലീസ് വ്യക്തമാക്കി. വിരലടയാള വദഗ്ധരും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തി. അതേസമയം മോഷണ ശ്രമമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ആളുകള്‍ ഉള്ള സമയമായത് കൊണ്ട് മോഷണ ശ്രമമെന്ന സംശയം പോലീസ് തള്ളിക്കളയുന്നുണ്ട്.
Discussion about this post