ന്യൂഡല്‍ഹി: രാജ്യത്ത് കുറവില്ലാതെ കൊവിഡ് വ്യാപനം. ഇന്നലെ 3,57,229 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,02,82,833 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 3449 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,20,289 പേര് രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്ത് രോഗം ബാധിച്ച 1,66,13,292 പേര് ഇതുവരെ രോഗമുക്തി നേടി. മരണസംഖ്യ 2,22,408 ആയി ഉയര്‍ന്നു. നിലവില്‍ 34,47,133 പേരാണ് ചികിത്സയില്‍ കഴിയുന്നത്.നിലവില്‍ 15,89,32,921 പേര് വാക്സിന് നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയില്‍ ഇന്നലെ 48,621പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 59,500പേരാണ് രോഗമുക്തരായത്. 567പേര് മരിച്ചു. ഇതോടെ ആകെ മരണം 70,851 ആയി. 6,56,870പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
കര്‍ണാടകയില്‍ 44,438പേര്‍ക്ക് രോഗവും 239 മരണവും സ്ഥിരീകരിച്ചു.
Discussion about this post