തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തികച്ചും അപ്രതീക്ഷിതമായ ഒരു പരാജയയാണ് ഉണ്ടായിരിക്കുന്നതെന്നും ജനങ്ങൾ നൽകിയ വിധിയെ ആദരവോടെ അംഗീകരിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.
പരാജയ കാരണങ്ങൾ യു.ഡി.എഫ് കൂടി വിലയിരുത്തും. പാളിച്ചകൾ വിലയിരുത്തും. കൂട്ടായ ചർച്ചകളിലൂടെ മുന്നോട്ടുപോകും. കേരളത്തിൽ നിലനിൽക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങൾ എടുത്ത് പറഞ്ഞിരുന്നു. അത് ഇല്ലാതായെന്ന് ഈ വിജയത്തോടെ ആരും കരുതേണ്ട.
ഞങ്ങൾ വിജയം പ്രതീക്ഷിച്ചതാണ്. ജനാധിപത്യത്തിൽ വിജയവും തോൽവിയും സ്വാഭാവികമാണ്. പരാജയം ഉണ്ടാകുമ്പോൾ കാരണം വിശകലനം ചെയ്ത് മുന്നോട്ടുപോകുക എന്നതാണ്. ഇത് വിലയിരുത്തും. എന്തെല്ലാം മാറ്റങ്ങൾ വരുത്തണം, എന്തെല്ലാം നടപടികൾ സ്വീകരിക്കണം എന്ന് ആലോചിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ജയിച്ചുവന്ന എല്ലാവരേയും അഭിനന്ദിക്കുന്നു. ഞങ്ങൾ ഈ വസ്തുതകളെ പറ്റി പഠിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പിന്നീട് പറയും. ഞങ്ങൾ ഉന്നയിച്ച അഴിമതികളും ആരോപണങ്ങളും ഗവർമെന്റിന് തന്നെ തിരുത്തേണ്ടതായി വന്നു. അതാണ് പ്രതിപക്ഷത്തിന്റെ കടമ. ആ പ്രതിപക്ഷ ധർമം നന്നായി നിറവേറ്റാൻ സാധിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല നേതാവ് പറഞ്ഞു
Discussion about this post